നിന്റെ ഫെമിനിസവും ആക്ടിവിസവും ഒന്നും എന്റെ അടുത്ത് വേണ്ട; ആണുങ്ങളോട് ഇങ്ങനെ പറഞ്ഞു ശീലിക്കരുത് !! അടിക്കുമെന്ന് പറഞ്ഞ ഹിമക്ക് സാബുവിന്റെ കിടിലൻ മറുപടി…

നിന്റെ ഫെമിനിസവും ആക്ടിവിസവും ഒന്നും എന്റെ അടുത്ത് വേണ്ട; ആണുങ്ങളോട് ഇങ്ങനെ പറഞ്ഞു ശീലിക്കരുത് !! അടിക്കുമെന്ന് പറഞ്ഞ ഹിമക്ക് സാബുവിന്റെ കിടിലൻ മറുപടി…

മലയാളി കുടുംബങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. തുടക്കത്തിൽ റേറ്റിംഗിൽ വളരെ പിന്നിലായിരുന്നു ബിഗ്‌ബോസിനെ ഇപ്പോൾ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത് തുടങ്ങിയിരിക്കുന്നു. എല്ലാ മത്സരാർത്ഥികൾക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫാൻ ക്ലബ്ബ്കൾ വരെ ആരംഭിച്ചിട്ടുണ്ട്. തന്നെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഹിമക്ക് സാബുമോൻ നൽകിയ കിടിലൻ മറുപടിയാണ് ഇപ്പോൾ ബിഗ്‌ബോസിൽ നിന്ന് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

സുരേഷ് പാടിയ പാട്ട് തന്നെ കുറിച്ചാണെന്ന് തെറ്റിദ്ധരിച്ചു വഴക്കു തുടങ്ങിയ ഹിമ അവസാനം സാബുവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. അടിക്കുമെന്നായിരുന്നു സാബുവിനോട് ഹിമ പറഞ്ഞത്. എന്നാൽ ആദ്യം മാന്യമായി സംസാരം തുടങ്ങിയ സാബുമോൻ ഹിമയുടെ ഭീഷണി കേട്ടതോട് കൂടി ദേഷ്യപ്പെടുകയായിരുന്നു. നിന്റെ ഫെമിനിസവും ആക്ടിവിസവുമൊന്നും എന്റെ അടുത്ത വേണ്ട എന്ന് പറഞ്ഞ സാബുമോൻ ആണുങ്ങളോട് ഇങ്ങനെ പറഞ്ഞു ശീലിക്കരുതെന്ന് ഹിമയെ ഉപദേശിക്കുകയും ചെയ്‌തു.

എന്നിട്ടും അടിക്കുമെന്ന് പറഞ്ഞ ഹിമയോട് നിന്റെ കൂടെയുള്ള പീക്കിരി ആണുങ്ങളോട് പെരുമാറുന്നത് പോലെ തന്നോട് പെരുമാറരുതെന്ന് ഭീഷണി കലർന്ന സ്വരത്തിൽ പറഞ്ഞു മനസ്സിലാക്കാനും സാബുമോൻ ശ്രമിച്ചു.

Sabumon – Hima clash in BiggBoss

Abhishek G S :