റോസിൻ ജോളിയുടെ മി ടൂ ക്യാമ്പയിൻ വിവാദമായി ; പോസ്റ്റ് പിൻവലിച്ച് താരം

റോസിൻ ജോളിയുടെ മി ടൂ ക്യാമ്പയിൻ വിവാദമായി ; പോസ്റ്റ് പിൻവലിച്ച് താരം

തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗീക അതിക്രമങ്ങൾക്കെതിരെയുള്ള മി ടൂ ക്യാമ്പയിൻ വലിയ തരംഗമാകുകയാണ്. ഇത്തരമൊരു വലിയ പ്രശ്നത്തിനിടക്ക് മി ടൂ ഹാഷ്ടാഗ് നിസാരവത്കരിച്ച് നടി റോസിന് ജോളിയുടെ പോസ്റ്റ് വിമർശനങ്ങൾ ഏറ്റു വാങ്ങി .ഇതേ തുടർന്ന് പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ് റോസിൻ .

പണം കടം വാങ്ങിയിട്ട് തിരിച്ചു തരാം എന്ന് ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരേ മീ ടൂ ക്യാമ്പയിന് തുടക്കമിടാമെന്ന എന്ന ആശയത്തോടെയാണ് റോസിന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചത്. മീ ടൂ എന്ന ഹാഷ്ടാഗിലായിരുന്നു പോസ്റ്റ്.

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തുറന്ന് പറയാന്‍ സ്ത്രീകള്‍ ആരംഭിച്ച ധീരമായ ക്യാമ്പയിനെ പരിഹസിക്കുന്നുവെന്നായിരുന്നു നടിക്കെതിരെ ഉയര്‍ന്ന പ്രധാനവിമര്‍ശനം. താരത്തിന്റേത് വില കുറഞ്ഞ നടപടിയാണെന്നും ധീരമായ ക്യാമ്പയിനെ ഇത്തരത്തില്‍ പരിഹസിച്ചത് തരംതാഴ്ന്ന പ്രവര്‍ത്തിയായെന്നും വിമര്‍ശനങ്ങള്‍ വന്നതോടെ ചൂണ്ടിക്കാട്ടി താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

റോസിന്റെ പോസ്റ്റ്

‘തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി സെറ്റില്‍ഡ് ആയതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്. എല്ലാവരും ഇപ്പോള്‍ സെറ്റില്‍ഡ് ആണ്. ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ കോണ്ടാക്ട് ചെയ്യുകയോ ആകാം.അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും…’

rosin jolly removed controversial facebook post

Sruthi S :