ഒമറിക്കയോടും നൂറിനോടും ഒന്നും പ്രതികരിക്കാനില്ല ; അതൊക്കെ ഞാനും പ്രിയയും ഒന്നിച്ചാണ് നോക്കിയിരുന്നത് – റോഷൻ

ഒരു അ ഡാ ർ ലവ്സ്ക്രീ നിനു പുറത്തുണ്ടാക്കിയ ഓളമൊന്നും സിനിമ ഇറങ്ങിയപ്പോൾ ഉണ്ടായില്ലെങ്കിലും അഭിനേതാക്കളെല്ലാം ശ്രദ്ധിക്കപ്പെട്ടു . സിനിമ ഇറങ്ങിയതിനു പിന്നാലെ ഒട്ടേറെ വിവാദങ്ങളും ഉണ്ടായി . റോഷനും പ്രിയക്കുമെതിരെ സംവിധായകൻ ഒമർ ലുലുവും പ്രിയ വാര്യരും വന്നത് .

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് റോഷന്‍. ചിത്രം പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റോഷനെയും ചിത്രത്തിലെ നായിക പ്രിയ വാര്യരെയും വിമര്‍ശിച്ച് സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. 

ഇപ്പോള്‍ ഒമറിന്റെയും നൂറിന്റെയും ആരോപണങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് റോഷന്‍.”അഡാറ് ലൗവില്‍ ഞാന്‍ ഓഡിഷന്‍ വഴിയാണ് വന്നത്. മെയിന്‍ ലീഡ് ആയിട്ടല്ല, പ്രധാനപ്പെട്ട നാലഞ്ച് പേരില്‍ ഒരാളായാണ്. പിന്നെ മാണിക്യ മലരായ എന്ന പാട്ട് ഹിറ്റ് ആയപ്പോള്‍ കഥാപാത്രങ്ങള്‍ മാറുകയായിരുന്നു. 

ഒമറിക്കയുടെ അഭിമുഖം ഞാന്‍ കണ്ടിരുന്നു. ഞാന്‍ ഒമറിക്കയോട് പ്രതികരിക്കാനൊന്നുമില്ല. എന്നെ സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ട് വന്ന വ്യക്തിയാണ് ഒമറിക്ക. ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ച് തന്നത്. സെറ്റില്‍ ഞങ്ങളെ ഒന്നിനും ഒമറിക്ക ഫോഴ്‌സ് ചെയ്യാറില്ല, ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സ്‌പേസ് തരും. ഭയങ്കര ഫ്രീഡം ആയിരുന്നു. നൂറിന്‍ പറഞ്ഞതും കണ്ടിരുന്നു. എനിക്കതില്‍ ഒരു പ്രശ്‌നവുമില്ല. എനിക്ക് ആരോടും പരിഭവമില്ല”. 

സഹതാരം പ്രിയയ്‌ക്കെതിരേ വന്നിരുന്ന ട്രോളുകളോടും താരം പ്രതികരിച്ചു.”പ്രിയയും ഞാനും ഒരുമിച്ചിരുന്നാണ് ട്രോളുകളൊക്കെ നോക്കിയിരുന്നത്. അത് കാണുമ്പോള്‍ ഞാനും അവളെ ട്രോളും. ഞങ്ങള്‍ ശരിക്കും ഫണ്‍ എന്ന നിലയിലാണ് അതിനെയൊക്കെ കണ്ടിരുന്നത്.” 

roshan about omar lulu and noorin

Sruthi S :