കുഞ്ചാക്കോ ബോബന് കുഞ്ഞു ജനിച്ചപ്പോൾ പ്രേക്ഷകർ കാത്തിരുന്നതും പ്രാർത്ഥിച്ചതും റിമിക്കുമൊരു കുഞ്ഞിനെ നൽകണമേയെന്ന് !പക്ഷെ സംഭവിച്ചത് !

റിമി ടോമി സജീവമായി നിൽക്കുകയാണ് വാർത്തകളിൽ. വിവാഹ മോചന വാർത്ത ഞെട്ടലോടെയാണ് ആരാധകർ ഏറ്റെടുത്തത്. പ്രേക്ഷകരുടെ പ്രിയങ്കരിയായി റിമി മാറിയത് വളരെ പെട്ടെന്നാണ്. അതിനിടെ ഇങ്ങനെ ഒരു വാർത്ത ആർക്കും ഉൾക്കൊള്ളാനായില്ല. പതിനൊന്നു വർഷത്തെ ദാമ്പത്യത്തിനാണ് ഇതോടെ അവസാനമാകുന്നത്.

വിവാഹ മോചന വാർത്ത സജീവമാകുമ്പോൾ അടുത്തിടെ ചർച്ചയായ ചില കാര്യങ്ങളാണ് വീണ്ടും സംവദിക്കപ്പെടുന്നത്. നടൻ കുഞ്ചാക്കോ ബോബൻ നീണ്ട 14 വർഷങ്ങൾക് ശേഷമാണ് അച്ഛനായത്. ആരാധകർ ഒന്നടങ്കം പ്രാർത്ഥിച്ചിരുന്ന കാര്യമാണ് പെസഹാ വ്യാഴ ദിനത്തിൽ സാധ്യമായത് .

കുഞ്ചാക്കോ ബോബൻ അച്ഛനായ വാർത്ത പങ്കു വച്ചപ്പോൾ ഏറ്റവുമധികം പ്രതികരണങ്ങൾ റിമി ടോമിയെ കുറിച്ച് ആയിരുന്നു. ഇനി റിമിക്കൊരു കുഞ്ഞുണ്ടായി കാണാൻ ആണ് ആഗ്രഹം എന്നാണ് പ്രേക്ഷകർ പറഞ്ഞത്.

പ്രായമായ പല അമ്മമാരും അന്ന് പ്രാർത്ഥനയോടെ പ്രതികരിച്ചു, റിമ്മിക്കൊരു കുഞ്ഞുണ്ടായി കാണണം എന്ന്. എന്നാൽ ഒരു മാസം പോലും പിന്നിടുംമുന്പ് റിമിയും റോയ്സും പിരിയുന്നുവെന്നു വാർത്തകൾ എത്തുന്നത്.

കുഞ്ഞുമായി കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങാൻ റിമി ആഗ്രഹിക്കുന്നില്ലെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഒരു വീട്ടമ്മയായി ജീവിക്കാൻ റിമി ആഗ്രഹിച്ചിരുന്നില്ല. കഴിവും സൗന്ദര്യവും അവസരവും ഉള്ളിടത്തോളം കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കാനാണ് റിമി ആഗ്രഹിച്ചത്.

ഒന്നും ഒന്നും മൂന്നു എന്ന പരിപാടിയിലൂടെ തന്റെ ജീവിതത്തെ കുറിച്ചും പലപ്പോളും റിമി പറഞ്ഞിരുന്നു. കേരളത്തിലെ പുരുഷൻമാർക്ക് എപ്പോഴും അൽപം തടിമിടുക്കുള്ള സ്ത്രീകളെയാണു ഇഷ്ടമെന്ന് റിമി പറയുമായിരുന്നു. അല്പം തടിച്ച പ്രകൃതക്കാരിയായ റിമി അങ്ങനെ പറഞ്ഞതിൽ അത്ഭുതപെടാനുമില്ല.എന്തായാലും വിവാഹ മോചന വാർത്തയിൽ ഏറ്റവുമധികം കുറ്റപ്പെടുത്തലുകൾ അനുഭവിക്കുന്നത് റിമി ആണ്.

rimi tomy and royce divorce controversy


Sruthi S :