” മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്നു കരുതി സ്നേഹം നൽകാൻ ഒരു യഥാർത്ഥ പുരുഷനെ കഴിയു ” – വിമർശകരുടെ വായടപ്പിച്ച് രാധികയുടെ മകൾ

കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞു നിന്നത് രാധികയും ശരത്കുമാറുമാണ്. ശരത്കുമാറിന്റെ രണ്ടാം ഭാര്യയായ രാധികക്ക് ആദ്യത്തെ രണ്ടു വിവാഹങ്ങളിലായി രണ്ടു കുട്ടികളുണ്ട്. രാധികയുടെ ആദ്യ ഭർത്താവിലുണ്ടായ മകൾ റയാന്റെ കുഞ്ഞിനെ മടിയിലിരുത്തി ശരത്കുമാർ പോസ്റ്റ് ചെയ്ത ചിത്രമാണ് വിമര്ശനങ്ങൾക്ക് ഇടയായത് .

ഇവര്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റയാന്‍. ചെറുപ്പം മുതല്‍ തന്റെ ജീവിതത്തില്‍ നേരിടേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ചും രാധികയേയും ശരത്കുമാറിനേയും കുറിച്ചാണ് റയാന്‍ മനസു തുറന്നത്.

‘സാധാരണ ഇത്തരം ട്രോളുകളെ രണ്ടാമത് നോക്കാറില്ല. ഇത്തരത്തിലുള്ളത് എനിക്ക് ഒരുപാട് കിട്ടാറുണ്ട്. ചെറിയ കുട്ടിയായിരിക്കുമ്ബോള്‍ മുതല്‍ ഈ വൃത്തികേടുകള്‍ ഞാന്‍ കേള്‍ക്കുകയാണ്. എന്റെ വിവാഹത്തിനും കുഞ്ഞുണ്ടായപ്പോഴുമെല്ലാം. ഇനിയെങ്കിലും ഇതില്‍ നിന്നൊരു മോചനം വേണമെന്ന് ആഗ്രഹിക്കുകയാണ്. അതിനാല്‍ കാര്യങ്ങള്‍ക്കു കൃത്യത വരുത്തട്ടെ. തന്റെ ചെറിയ കുട്ടിയുമായി വിവാഹ ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ നല്ല ധൈര്യവും ആത്മവിശ്വാസവും വേണം. എന്റെ അമ്മ ഒരു സൂപ്പര്‍ വുമണ്‍ തന്നെയാണ്.

ജീവിതത്തില്‍ ഒറ്റപ്പെട്ടെങ്കിലും സ്വന്തം കഠിനാധ്വാനത്തില്‍ ഒരു ബിസിനസ് കൊണ്ടു നടത്തി, കരിയറിലും മികച്ച നിലയില്‍ തന്നെയെത്തി. എല്ലാം തനിച്ച്‌.. അതിനേക്കാളുപരി, മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്നു കരുതി സ്‌നേഹം നല്‍കാന്‍ ഒരു യഥാര്‍ഥ പുരുഷനേ കഴിയൂ. എന്റെ അച്ഛന്‍ തന്നെയാണദ്ദേഹം. മറിച്ച്‌ ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാനൊരു ഭാരമായിരുന്നില്ല. എന്നെ ഒരു ബോണസായി തന്നെ കണക്കാക്കി, അതും ഒരു കരുത്തുറ്റ പുരുഷനെ കഴിയൂ. ഡി എന്‍ എയിലോ രക്തബന്ധത്തിലോ അല്ല, സ്‌നേഹമുണ്ടോ എന്നതിനു മാത്രമാണ് പ്രസക്തി.

നമ്മള്‍ സന്തുഷ്ടയാണോ എന്നു നോക്കി നമ്മെ സ്വന്തമായിക്കരുതി സ്‌നേഹിക്കുന്ന ഒരാള്‍ മതി.. നമുക്ക് ജീവിതത്തില്‍ സന്തോഷിക്കാന്‍.. ഞങ്ങളുടേത് മിശ്ര കുടുംബമാണെങ്കിലും എല്ലാവരും ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്.’ സോഷ്യല്‍ മീഡിയയില്‍ റയാന്‍ കുറിച്ചു. വിദ്വേഷത്തിന് പകരം സ്‌നേഹം പ്രചരിപ്പിക്കാന്‍ ട്രോളന്മാരോട് ആവശ്യപ്പെട്ടുകൊണ്ടാണ് റയാന്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

rhyanne hardy about sarathkumar and radhika sarathkumar

Sruthi S :