അന്ന് ഓസ്‌കാർ വേദിയിൽ പറഞ്ഞ ഒറ്റ വാക്കിൽ പിറന്ന സിനിമ ! – ദി സൗണ്ട് സ്റ്റോറി ..

ഓസ്കാർ മലയാളികൾക്ക് നൽകിയ റസൂൽ പൂക്കുട്ടി നായകനായി അരങ്ങേറുന്ന ചിത്രമാണ് ദി സൗണ്ട് സ്റ്റോറി. ഒരു ശബ്ദലേഖകന്റെ കണ്ണിലൂടെയും കാത്തിലൂടെയും പൂരം പങ്കു വെക്കുകയാണ് സൗണ്ട് സ്റ്റോറി .

\

തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ആശയം മുന്‍ നിര്‍ത്തി പ്രസാദ് പ്രഭാകറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം. 

ഇലഞ്ഞിത്തറ മേളവും പഞ്ചവാദ്യവും ഉള്‍പ്പെടുന്ന ചിത്രത്തിലെ ജ്യൂക്‌ബോക്‌സ് നേരത്തെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. പൂരത്തിന്റെ ചെറിയ ശബ്ദവ്യത്യാസങ്ങള്‍  പോലും റസൂല്‍ ഒപ്പിയെടുത്തിട്ടുണ്ട്. നാലു ഭാഷകളിലായി എത്തുന്ന ചിത്രം പ്രസാദ് പ്രഭാകറും പാംസ്റ്റോണ്‍ മള്‍ട്ടി മീഡിയയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഈ ചിത്രം എങ്ങനെ പിറവിയെടുത്തു എന്ന് പറയുകയാണ് റസൂൽ പൂക്കുട്ടി . ഓസ്കാർ പുരസ്‌കാര നിറവിൽ പറഞ്ഞ ഒരു വാക്കാണ് ഈ സിനിമ വരെ എത്തിച്ചത്. അടുത്തതായി ഇനി എന്താണ് പ്ലാൻ എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചതിന് മറുപടിയായി റസൂൽ പറഞ്ഞ മറുപടി , അടുത്തതായി തൃശൂർ പൂരം റെക്കോർഡ് ചെയ്യണം എന്നാണ്.

രാജീവ് പനക്കൽ ഇത് യാദൃശ്ചികമായി കാണുകയും അതിനു ഫണ്ട് നൽകാൻ തയ്യാറാണെന്നും അറിയിക്കുകയായിരുന്നു . എന്നാൽ എന്നതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു എന്നും ആദ്യമൊരു ഷോർട് ഫിലിമായും പിന്നീട് ഡോക്യുമെന്ററി ആയും പിന്നെ മനോഹരമായൊരു സിനിമയിലേക്കും എത്തുകയായിരുന്നു .

resul pookkutty about the sound story

Sruthi S :