ഷാജിമാരുടെ ഒന്നൊന്നര കോമ്പിനേഷനിൽ സിനിമാല ടീമും ;ചിരിപ്പിച്ച് കൊല്ലാനായി മേരാ നാം ഷാജി പ്രദർശനത്തിനൊരുങ്ങുന്നു !!!

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം മേരാ നാം ഷാജിയിൽ ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവർക്കൊപ്പം സിനിമാല ടീമും. ഏപ്രിൽ 5 നാണ് ചിത്രത്തിന്റെ റിലീസ്.

പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത പ്രോഗ്രാമാണ് സിനിമാല. ചിരിരാജാക്കന്മാർ എല്ലാം സിനിമാല ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ തിളക്കം മായാതെ നിൽക്കുന്നു. ധർമജൻ, രമേശ് പിഷാരടി എന്നിവരെല്ലാം സിനിമലയിൽ ഉണ്ടായിരുന്നവരാണ്. ഇവരോടൊപ്പം തന്നെ കെ എസ് പ്രസാദ്,ഹരിശ്രീ മാർട്ടിൻ തുടങ്ങിയ ഹാസ്യരാജാക്കന്മാർ നാദിർഷായുടെ ഒന്നിക്കുന്ന ചിത്രമാണ് മേരാ നാം ഷാജി. മുഴുനീള ഹാസ്യചിത്രമാണ് മേരാ നാം ഷാജി .

മൂന്നു ഗുണ്ടകളുടെ കഥ നർമത്തിന്റെ അകമ്പടിയിൽ പറഞ്ഞു പോകുന്ന ചിത്രത്തിൽ തിരുവനന്തപുരത്തു നിന്നുമുള്ള ഗുണ്ടയായി ബൈജുവും, എറണാകുളത്തും നിന്നുമുള്ള ഗുണ്ടയായി ബിജു മേനോനും, കോഴിക്കോട് നിന്നുമുള്ള ഗുണ്ടയായി ആസിഫ് അലിയും അഭിനയിക്കുന്നു.

ഇവര്‍ക്കൊപ്പം നടന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌.ദിലീപിന്റെ ലവ് 24*7 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.കഥയിലെ നായിക എന്ന ചിത്രം സംവിധാനം ചെയ്തിട്ടുളള ദിലീപാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്.സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയും എഡിറ്റിങ്ങ് ജോണ്‍കുട്ടിയും നിര്‍വ്വഹിച്ചിരിക്കുന്നു. ബി രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 2018 നവംബറിലായിരുന്നു ആരംഭിച്ചത്. കോഴിക്കോട്, കൊച്ചി,തിരുവനന്തപുരം തുടങ്ങിയവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ഉര്‍വശി തിയേറ്റേഴ്‌സ് റിലീസാണ് ചിത്രത്തിന്റെ വിതരണം. 

cinemala team in mera naam shaji

HariPriya PB :