പ്രളയത്തിൽ നിന്നും കരകയറാൻ കേരളത്തിന് റിലയൻസ് നൽകുന്നത് കോടികൾ മാത്രമല്ല !!

പ്രളയത്തിൽ നിന്നും കരകയറാൻ കേരളത്തിന് റിലയൻസ് നൽകുന്നത് കോടികൾ മാത്രമല്ല !!

കേരളത്തിനെ പ്രളയത്തിൽ നിന്നും കരകയറ്റാൻ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും പ്രവർത്തിക്കുകയാണ്. കേരളത്തെ സഹായിക്കാൻ വൻകിട വ്യവസായികളും രംഗത്തുണ്ട്. ഇപ്പോൾ റിലയൻസ് കേരളത്തിനായി വാൻ തുകയാണ് നൽകുന്നത്.

രണ്ട് ഘട്ടങ്ങളിലായി 71 കോടിയാണ് റിലയന്‍സ് വാദ്ഗാനം ചെയ്തിരിക്കുന്നത്. നിത അംബാനി ചെയര്‍പേഴ്‌സണ്‍ ആയിട്ടുള്ള റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. ഇതിന് പുറമെ 50 കോടി രൂപയുടെ ഉത്പന്നങ്ങള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലൂടെ വിതരണം ചെയ്യുമെന്നുമാണ് റിലയന്‍സ് ചൊവ്വാഴ്ച അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന് സഹായവുമായുളള പ്രത്യേക വിമാനം മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലെത്തുമെന്നും റിലയന്‍സ് പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമേ പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കമ്പനിയുടെ സഹായവുമുണ്ടാകും. എറണാകുളം, വയനാട്, ആലപ്പുഴ, തൃശ്ശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓഗസ്റ്റ് 14 മുതല്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു.

reliance donates for kerala flood

Sruthi S :