ഇനി ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാകില്ല, അതിന്റെ സമയം കഴിഞ്ഞു; രേഖ സതീഷ്

മലയാളികളായ കുടുബ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നായികയാണ് രേഖ രതീഷ്, പരസ്പരം എന്ന സീരിയലിലെ പദ്മാവതി എന്ന ശ്രേധേയ കഥാപാത്രമാണ് രേഖയെ ഏറ്റവും വലിയ പ്രശസ്തിയിലേക്കെത്തിച്ചത് . പരസ്പരത്തിന് ശേഷം നിരവധി സീരിയലുകളിലാണ് നടി അഭിനയിച്ചത്.

നിലവിൽ സസ്നേഹം, ഭാവന തുടങ്ങിയ പരമ്പരകളിലാണ് നടി അഭിനയിക്കുന്നത്. അതേസമയം, രേഖയുടെ വ്യക്തി ജീവിതവും പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. നാല് തവണ വിവാഹിത ആയ രേഖ ആ ബന്ധങ്ങൾ എല്ലാം വേർപ്പെടുത്തിഇപ്പോൾ സിംഗിൾ മദറായാണ് ജീവിക്കുന്നത്. അയാൻ എന്നാണ് മകന്റെ പേര്.

വിവാഹ മോചനങ്ങളുടെ പേരിൽ സൈബർ ഇടങ്ങളിൽ പലപ്പോഴും മോശമായി ചിത്രീകരിക്കപ്പെടുകയും വിമർശങ്ങൾ കേൾക്കുകയും ചെയ്തിട്ടുണ്ട് രേഖ. ഇപ്പോഴിതാ, അതിനോടെല്ലാം പ്രതികരിക്കുകയാണ് നടി. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. രേഖയുടെ വാക്കുകൾ ഇങ്ങനെ .

തുടക്കത്തിൽ എനിക്ക് സീരിയൽ ഇഷ്ടമല്ലായിരുന്നു. എനിക്ക് സീരിയലിലേക്ക് വരനെ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ ഇന്നിത് എന്റെ പ്രൊഫെഷനയി മാറി കല്യാണം കഴിഞ്ഞ് ഒരു കുടുംബജീവിതത്തിലേക്ക് പോകാൻ ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ. അതിന് ഒരുപാട് ശ്രമിച്ചതാണ്. അതിൽ ഒരുപാട് പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു നല്ല ഭാര്യ ആകാൻ എനിക്ക് പറ്റിയിട്ടില്ല. അത് എന്റെ തെറ്റുകൊണ്ടല്ല, അത് എന്റെ വിധിയാണ്.

ഇനി ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാകില്ല. അതിന്റെ സമയം കഴിഞ്ഞു. അന്ന് എനിക്ക് പ്രണയം ആയിരുന്നില്ല. എനിക്ക് ഒരു ഷെൽട്ടർ ആയിരുന്നു വേണ്ടത്. ഒരാളുടെ കീഴിൽ സേഫ് ആവുക എന്ന ഒരു ഷെൽട്ടറാണ് ഞാൻ നോക്കിയത്. അതിലൊക്കെ പരാജയപ്പെട്ടു. കുറെ കഥകളൊക്കെ പലരും പ്രചരിപ്പിക്കാറുണ്ടല്ലോ

അതൊക്കെ ശരിയായിരുന്നെങ്കിൽ അത്രയും ചെറിയ പ്രായമുള്ള കുട്ടി ഇത്രയും പ്രായമുള്ള ഒരാളെ കെട്ടണ്ട കാര്യമില്ലല്ലോ. അത് അൽപം ചിന്തിക്കാൻ കഴിയുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. പലരും പലതും പറയും. അതിൽ കുറെ പേർ ഓരോ കമന്റ് ഇടും. ഈ ആണുങ്ങളുടെ കമന്റ് കാണുമ്പോൾ എനിക്ക് ഒന്നും തോന്നാറില്ല. സ്ത്രീകളുടെ കമന്റുകൾ അൽപം വേദനിപ്പിക്കാറുണ്ട്.എന്തുകൊണ്ടാണ് അവർക്കൊന്നും മനസിലാക്കാൻ പറ്റാത്തെ എന്ന് തോന്നിയിട്ടുണ്ട്. ഇവരുടെ വീടുകളിൽ ഒക്കെ എന്തോരം കുറ്റങ്ങൾ ഉണ്ടാകും, അതെല്ലാം മാറ്റിവെച്ചിട്ടാണ് ഇതിൽ കേറി നിന്ന് ടൈപ്പ് ചെയ്യുന്നത്. ആരും പെർഫക്റ്റല്ല. എല്ലാവർക്കും ജീവിതത്തിൽ തെറ്റുകൾ സംഭവിക്കും.

എന്റെ മകന് പതിനൊന്ന് വയസായി. മോശക്കാരി ആയിരുന്നെങ്കിൽ 11 വർഷം കൊണ്ട് എനിക്ക് 11 പേരെ കല്യാണം കഴിക്കാം. എന്റെ ലക്ഷ്യം അതാണെങ്കിൽ എനിക്ക് എന്റെ മകനെ വെല്ല ഹോസ്റ്റലിൽ ആക്കി എന്റെ ഇഷ്ടത്തിന് ജീവിക്കാം. ഇനിയും വിവാഹം കഴിക്കാം. ഞാൻ 60 ഓ 70 വയസ്സായ ആളല്ല. അങ്ങനെ വേണമെങ്കിൽ ചെയ്യാം. അതൊന്നും ഞാൻ ചെയ്തിട്ടില്ല.അന്നൊന്നും ഇങ്ങനെ ജീവിക്കാൻ പറ്റുമെന്ന് ധൈര്യം എനിക്ക് ഇല്ലായിരുന്നു. മോനായി. ഒന്ന് സെറ്റിലായി വന്നപ്പോഴേക്കും എനിക്ക് ആ പക്വത വന്നു. അപ്പോൾ എനിക്ക് മനസിലായി എനിക്ക് ഇങ്ങനെയും ജീവിക്കാമെന്ന്. ഇപ്പോൾ ഞാൻ ജോലി ചെയ്യുന്നുണ്ട്. എന്റെ മോനെ നൂറ്റമ്പത് ശതമാനം പൊന്നുപോലെ നോക്കുന്നുണ്ട്. അവന്റെ ബെസ്റ്റ് അമ്മയായി ഞാനിന്ന് ജീവിക്കുന്നുണ്ട്.

ഗോസിപ്പുകൾ തുടക്കകാലത്ത് വളരെ വേദനിപ്പിച്ചിട്ടുണ്ട്. പിന്നെ ഞാൻ ആലോചിച്ചു എന്തിനാണെന്ന്. കാരണം ഇവർ ആരുമല്ല ഞങ്ങൾക്ക് ചെലവിന് തരുന്നത്. ഈ കമന്റ് ഇടുന്ന ഒരാളുമല്ല എന്നെ നോക്കുന്നത്. എന്റെ ജീവിതം എങ്ങനെയാണെന്ന് എന്റെ കുടുംബത്തിനും എനിക്ക് ജീവൻ തന്ന ദൈവത്തിനും അറിയാം.

ഞാൻ എന്റെ നട്ടെല്ല് നിവർത്തി നിന്ന് രാവിലെ മുതൽ രാത്രി വരെ ജോലി ചെയ്യുന്നുണ്ട്. അന്തസായി ജീവിക്കുന്നുണ്ട്. ബാക്കി സൈഡിലൂടെ വരുന്ന കമന്റക്കെ അങ്ങനെ പോകോട്ടെ. ഞാൻ തല ഉയർത്തി ജീവിക്കും,’ രേഖ പറഞ്ഞു.

AJILI ANNAJOHN :