1000 കോടി നേട്ടവുമായി രജനീകാന്ത്… വിജയിയും സൂര്യയും അജിത്തും തലൈവരെ കണ്ടു പഠിക്കണമെന്ന് ധനഞ്ജയൻ

തെന്നിന്ത്യന്‍ സിനിമയിലെ തലൈവറിന്റെ സമീപകാലത്ത് പുറത്തിറങ്ങിയ മൂന്ന് സിനിമകളിലൂടെ 1000 കോടി നേട്ടം രജനീകാന്ത് സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കാല, 2.0 , പേട്ട തുടങ്ങിയ സിനിമകളുടെ കലക്ഷന്‍ പരിഗണിച്ചാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

സൂര്യയ്ക്കും വിജയ്ക്കും അജിത്തിനുമൊക്കെ മാതൃകയാക്കാം രജനീകാന്തിനെയെന്നും ധനഞ്ജയന്‍ പറയുന്നു. വര്‍ഷത്തില്‍ ഒരു സിനിമ എന്ന പോളിസിയില്‍ നിന്നും മാറി കൂടുതല്‍ സിനിമകളുമായി ഇവരും എത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കാനാവൂ.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തിന്റെ സിനിമകള്‍ തുടരെത്തുടരെയായി എത്തിയത്. മുന്‍പ് രണ്ട് വര്‍ഷത്തെ ഇടവേളകളിലേക്കായിരുന്നു അദ്ദേഹത്തിന്റെ സിനിമയെത്തിയത്. ചെറിയ കാലയളവില്‍ ഇതുപോലൊരു നേട്ടം സ്വന്തമാക്കുന്നത് അത്ര എളുപ്പമല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.


തെന്നിന്ത്യന്‍ സിനിമയില്‍ പ്രതിഫലത്തിന്‍രെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് രജനീകാന്ത്. അജിത്, വിജയ് തുടങ്ങിയവരേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. എന്നും നമ്പർ വണ്ണായി തുടരുകയാണ് അദ്ദേഹം. തമിഴകത്തിന്റെ പല ആഘോഷങ്ങളിലും ബോക്‌സോഫീസും വമ്പൻ നേട്ടം സ്വന്തമാക്കിയതിന് പിന്നിലെ കാരണം രജനീകാന്തിന്‍രെ ശക്തമായ തിരിച്ചുവരവാണെന്നാണ് നിര്‍മ്മാതാവും വിതരണക്കാരനുമായ ജി ധനഞ്ജയന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.


പ്രതിസന്ധി ഘട്ടത്തില്‍ നിന്നും വ്യാജ പതിപ്പ് ഭീഷണിയേയുമൊക്കെ കാറ്റില്‍ പറത്തി തമിഴകത്തിന് പുതു എനര്‍ജിയുമായാണ് തലൈവരുടെ സിനിമകളെത്തിയത്. പ്രേക്ഷക പിന്തുണയിലും സ്വീകാര്യതയിലും ഏറെ മുന്നിലാണ് അദ്ദേഹം. പൊങ്കലിനായിരുന്നു പേട്ട റിലീസ് ചെയ്തത്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സ്വീകാര്യതയില്‍ മാത്രമല്ല കലക്ഷനിലും മുന്നിലാണ് തവൈരുടെ സിനിമകള്‍.



ബോക്‌സോഫീസിലെ പണം വാരിച്ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായെത്തിയത്. എല്ലാ സിനിമകളും സാമ്പത്തിക വിജയം നേടിയോ എന്നതിനും അപ്പുറത്ത് ബോക്‌സോഫീസിനെ ഉണര്‍ത്തിയെന്നുള്ളതാണ് പ്രധാന കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സിനിമയിലെത്തി നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നതിനിടയിലും പഴയ ആവേശം അതുപോലെ നിലനിര്‍ത്തിയാണ് അദ്ദേഹം മുന്നേറുന്നതെന്നുള്ളതാണ് പ്രധാന കാര്യമെന്നും അദ്ദേഹം പറയുന്നു.


വിചാരിച്ചത്ര ഹിറ്റാവാതെ പോയ സിനിമയായിരുന്നു കാല. പക്ഷേ പേട്ടയും 2.0 യും ഹിറ്റായിരുന്നു. മൂന്ന് സിനിമകളും ചേര്‍ന്ന് ആഗോളതലത്തിലായി 1000 കോടിയിലേറെ രൂപയാണ് നേടിയത്. കാലയുടെ ആഗോള കലക്ഷന്‍ 150 കോടിയായിരുന്നു. 2.0 700 കോടി പിന്നിട്ടിരുന്നു. പേട്ട 15 ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു.

സിനിമയുമായി മുന്നേറുന്നതിനിടയിലാണ് പലരും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ പ്രഖ്യാപിക്കുന്നത്. ഉലകനായകന് പിന്നാലെയായാണ് തലൈവരും ഇക്കാര്യത്തക്കുറിച്ച്‌ വ്യക്തമാക്കിയത്. അഭിനയത്തില്‍ നിന്നും മാറി രാഷ്ട്രീയത്തില്‍ സജീവമാവുന്നതിനെക്കുറിച്ചായിരുന്നു ഉലകനായകന്‍രെ പ്രഖ്യാപനം. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും തുചരെത്തുടരെ സിനിമകളുമായെത്തുന്നുണ്ട് തലൈവര്‍. അതിനാല്‍ത്തന്നെ ആരാധകര്‍ക്ക് ഇക്കാര്യത്തെക്കുറിച്ച്‌ വലിയ ആശങ്കയില്ല.

record collection for rajanikanth movies

HariPriya PB :