ഭക്ഷണം പാടെ ഉപേക്ഷിച്ച് മെലിയാൻ പുളിവെള്ളം കുടിച്ച് അമ്പതു തവണ തലമൊട്ടയടിച്ച് മൂന്നു വര്ഷം കൊണ്ടാണ് ക്രിസ്റ്റഫർ ആയത് – യഥാർത്ഥ രാക്ഷസൻ പറയുന്നു

ഭക്ഷണം പാടെ ഉപേക്ഷിച്ച് മെലിയാൻ പുളിവെള്ളം കുടിച്ച് അമ്പതു തവണ തലമൊട്ടയടിച്ച് മൂന്നു വര്ഷം കൊണ്ടാണ് ക്രിസ്റ്റഫർ ആയത് – യഥാർത്ഥ രാക്ഷസൻ പറയുന്നു

രാക്ഷസൻ എന്ന സിനിമയെ കുറിച്ചോ അതിലെ വില്ലനെ കുറിച്ചോ പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ല. അത്രക്ക് ഗംഭീര വിജയമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇൻറർനെറ്റിൽ ചിത്രമെത്തിയിട്ടു കൂടിയും തിയറേറ്ററിൽ തന്നെ പോയി സിനിമ കാണാൻ പ്രേക്ഷകർ തയ്യാറാകുന്നത് ആ ചിത്രത്തിന് കലാപരമായും സാമ്പത്തികപരമായും വിജയം നൽകുകയാണ്. കോടികൾ കൊയ്ത രാക്ഷസണിലെ രക്‌സാനകാൻ ഒരു ചെറിയ കലാകാരൻ മാത്രമായിരുന്നശരവണൻ ചെയ്തത് വലിയ കാര്യങ്ങളാണ്.

ക്രിസ്റ്റഫർ എന്ന വില്ലന്റെയും അയാളുടെ ‘അമ്മ മേരിയുടെയും വേഷം അവതരിപ്പിച്ചത് ശരവണൻ ആയിരുന്നു.
”വര്‍ഷങ്ങളായി സിനിമയില്‍ അവസരം തേടി നടക്കുന്നു, ചുരുക്കം ചില ചിത്രങ്ങളില്‍ ചെറിയ ചില വേഷങ്ങളെല്ലാം അഭിനയിച്ചു. രാക്ഷസനിലേക്കുള്ള ക്ഷണം വലിയ സന്തോഷം നല്‍കിയെങ്കിലും സംവിധായകന്‍ ആദ്യം പറഞ്ഞത് സ്‌ക്രീനില്‍ യഥാര്‍ഥമുഖം കാണിക്കാന്‍ കഴിയില്ല എന്നായിരുന്നു. കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോയത്”

ക്രൂരത നിറഞ്ഞ സൈക്കോ കില്ലറെ അവതരിപ്പിക്കാന്‍ മൂന്നുവര്‍ഷമാണ് ശരവണന്‍ ചെലവിട്ടത്. മനോരോഗിയുടെ പെരുമാറ്റ രീതികള്‍ ശ്രദ്ധയോടെ പഠിച്ചെടുക്കുന്നതായിരുന്നു ആദ്യഘട്ടം, കഥാപാത്രത്തിനുവേണ്ടി മാജിക്ക് വശത്താക്കി, ശരീരം മെലിയിക്കാനായി കഠിനമായ വ്യായാമം നടത്തി.

”ക്ഷീണിച്ചതും അവശത തോന്നിപ്പിക്കുകയും ചെയ്യുന്ന രൂപമായിരുന്നു ക്രിസ്റ്റഫറിന്‌ വേണ്ടിയിരുന്നത്. അതിനായി ഭക്ഷണം പാടേ ഉപേക്ഷിക്കേണ്ടിവന്നു, പെട്ടെന്ന് മെലിയാന്‍ ധാരാളം പുളിവെള്ളം കുടിച്ചു. ശോഷിച്ച ശരീരം ഉയര്‍ത്തിക്കാണിച്ചുകൊണ്ടുള്ള ക്ലൈമാക്സ് സംഘട്ടനം ഏറെ പ്രയാസപ്പെട്ടാണ് അഭിനയിച്ചത്.”

കഥാപാത്രത്തിനായി അമ്പതിലധികം തവണയാണ് ശരവണന്‍ തലമൊട്ടയടിച്ചത്. പുലര്‍ച്ചെ എഴുന്നേറ്റ് നാലുമണിക്കുറോളം മേക്കപ്പിനായി ഇരുന്നുകൊടുത്തു, മേക്കപ്പ് അലര്‍ജിയെന്നോണം കഴുത്തിലും മറ്റും കുമിളകള്‍ പ്രത്യക്ഷപ്പെട്ടു.”വസ്ത്രധാരണം, നോട്ടം, ശരീര ചലനങ്ങള്‍ അങ്ങനെ കഥാപാത്രത്തെകുറിച്ചുള്ള കൃത്യമായ അടയാളപ്പെടുത്തലുകള്‍ തിരക്കഥയില്‍ ഉണ്ടായിരുന്നു. വീട്ടില്‍ വലിയൊരു കണ്ണാടി സ്ഥാപിച്ച് അതിനുമുന്നില്‍ നിന്നാണ് മാജിക്ക് പരിശീലിച്ചത്. സിനിമ കാണുന്നതിനിടെ തിയ്യറ്ററിലിരുന്ന ഒരു പെണ്‍കുട്ടി കഥാപാത്രത്തെ ചൂണ്ടി അവനെ വിടരുതെന്ന് വിളിച്ചുപറഞ്ഞതെല്ലാം വലിയ അംഗീകാരമായാണ് കാണുന്നത്.”- ശരവണൻ പറയുന്നു.

ratsasan movie villain saravanan about his character

Sruthi S :