ദി സൗണ്ട് സ്റ്റോറി കാണാനെത്തിയ അമ്മൂമ്മയുടെ അനുഗ്രഹംനേടി ;കണ്ണുനിറഞ്ഞ് റസൂൽ പൂക്കുട്ടി !!!

റസൂൽ പൂക്കുട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകർ സംവിധാനം ചെയ്ത ദി സൗണ്ട് സ്റ്റോറി തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം തിയേറ്ററിൽ കാണാനെത്തിയ അമ്മൂമ്മയുടെ അനുഗ്രഹം നേടുകയും വളരെ വികാരനിർഭനായിരിക്കുന്ന റസൂൽ പൂക്കുട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായിരിക്കുന്നത്. ചിത്രം കാണാനെത്തിയ ദേവൻ എന്ന വ്യക്തിയാണ് ഫോട്ടോ എടുത്തതും ഷെയർ ചെയ്തതും

പ്രായമായവരോടുള്ള റസൂൽ പൂക്കുട്ടിയുടെ ബഹുമാനവും പെരുമാറ്റവും ഇതിനു മുൻപും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമാരംഗത്തേക്കു കൈപിടിച്ചുയർത്തിയ അധ്യാപകനൊപ്പം ഭക്ഷണം കഴിച്ച് താരം ഇതിനു മുൻപ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കൈതമുക്കിലെ ഹോട്ടൽ ദേവികയിലാണു ലോ കോളജിലെ പഴയ അധ്യാപകൻ സത്യശീലനും ശിഷ്യനും വീണ്ടും ഒത്തുകൂടിയത്. 25 വർഷത്തിനു ശേഷമുള്ള ഈ കൂടിക്കാഴ്ച തന്റെ ജീവിതത്തിലെ അനുസ്മരണീയ മുഹൂർത്തമാണെന്നു റസൂൽ പറഞ്ഞിരുന്നു. പഠനകാലത്ത് ഒട്ടേറെ തവണ ഭക്ഷണം വാങ്ങിത്തന്നിരുന്ന അധ്യാപകന് അതേ വേദിയിൽ റസൂൽ ഭക്ഷണം വിളമ്പി മാതൃകയായി.

തൃശൂര്‍ പൂരത്തിന്‍റെ ശബ്ദ വിസ്മയത്തെ ആസ്പദമാക്കിയാണ് ദി സൗണ്ട് സ്റ്റോറി ഒരുക്കിയിരിക്കുന്നത്. അന്ധനായ ഒരാളുടെ തൃശൂര്‍ പൂര അനുഭവമാണ് ചിത്രത്തിന്റെ കാതൽ. 17 ദിവസം കൊണ്ട് പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥയോ ഡബ്ബിങ്ങോ ഇല്ല. ശബ്ദങ്ങളുടെയും കൂടി പൂരമായ തൃശൂർ പൂരം റെക്കോർഡ് ചെയ്യുകയെന്നുള്ളത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്. ആ ആഗ്രഹം പൂർത്തിയാക്കാൻ റസൂൽ പൂക്കുട്ടി എത്തുമ്പോൾ അദ്ദേഹം അറിയാതെ പ്രസാദ് ഷൂട്ട് ചെയ്താണ് ദി സൗണ്ട് സ്റ്റോറി ഒരുക്കിയിരിക്കുന്നത്. പക്കാ കൊമേർഷ്യൽ ചിത്രത്തിന് ത്രിശൂർ പൂരത്തിന്റെ എല്ലാ നന്മകളും ഉൾക്കൊണ്ടുകൊണ്ട് പൂർത്തീകരിച്ചിരിക്കുന്നു. 

ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി,ഇംഗ്ലീഷ് എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ‘ഒരു കഥ സൊല്ലട്ടുമാ’ എന്ന പേരിലാണ് ചിത്രത്തിന്‍റെ തമിഴ് പതിപ്പ് എത്തുന്നത്. ചിത്രത്തിന്‍റേതായിറങ്ങിയ പോസ്റ്ററുകളും ടീസറും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. രാജീവ് പനക്കലാണ് നിർമാണം. രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു.

ഓസ്കാര്‍ മികച്ച ചിത്രത്തിനുള്ള പരിഗണനാ പട്ടികയിലേക്ക് സൗണ്ട് സ്റ്റോറി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് ഏറെ വാര്‍ത്തയായിരുന്നു. ചിത്രത്തിൻ്റെ ശബ്ദ സംവിധാനവും റസൂൽ പൂക്കുട്ടി തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

rasool pookkutty meet up with an old lady in theatre

HariPriya PB :