” മൂന്നു വര്‍ഷം മുന്‍പേ വേണമെങ്കില്‍ ഈ വിവാഹം നടന്നേനേ, പക്ഷെ …” – രൺവീർ സിംഗ്

” മൂന്നു വര്‍ഷം മുന്‍പേ വേണമെങ്കില്‍ ഈ വിവാഹം നടന്നേനേ, പക്ഷെ …” – രൺവീർ സിംഗ്

ആര് വര്ഷം നീണ്ട പ്രണയത്തിനൊടുവിലാണ് രൺവീർ സിങ്ങും ദീപിക പദുകോണും വിവാഹിതരായത്. ഇതുവരെ വിവാഹാഘോഷങ്ങൾ അവസാനിച്ചിട്ടുമില്ല.എന്നാൽ വിവാഹം അത്ര എളുപ്പമായിരുന്നില്ലെന്നു രൺവീർ സിംഗ് പറയുന്നത്.

മൂന്നു വര്‍ഷമാണ് ദീപികയുടെ സമ്മതത്തിനായി കാത്തിരുന്നതെന്ന് അഭിമുഖത്തില്‍ റണ്‍വീര്‍ വ്യക്തമാക്കി. ‘പ്രണയത്തിലായി ആറു മാസം കഴിഞ്ഞപ്പോഴെ ഞാനുറപ്പിച്ചു ഇതു തന്നെയാണ് എന്റെ പെണ്‍കുട്ടി. അതുകൊണ്ട് ആ ശ്രദ്ധകൊടുത്താണ് ഞാന്‍ ബന്ധം വളര്‍ത്തിയത്. ഇപ്പോള്‍ ആറു വര്‍ഷമാകുന്നു. ദീപിക അങ്ങേയറ്റം നല്ലവളും അങ്ങേയറ്റം സ്‌നേഹമുള്ളയാളുമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ഇതാണെന്ന് എനിക്കുറപ്പായിരുന്നു, എന്റെ കുട്ടികളുടെ അമ്മയാകാന്‍ പോകുന്നതിവളാണെന്നുറപ്പായിരുന്നു. കല്ല്യാണം കഴിക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ തയ്യാറായിരുന്നു. പക്ഷേ ദീപികയ്ക്കു സമയം വേണമായിരുന്നു. നീ എന്നു പറയുന്നോ അതുവരെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണെന്നു പറഞ്ഞു. ആ സമ്മതത്തിനായുള്ള കാത്തിരിപ്പായിരുന്നു മൂന്നു വര്‍ഷം’ റണ്‍വീര്‍ പറഞ്ഞു.

ഇപ്പോള്‍ കല്ല്യാണം കഴിക്കാന്‍ ശരിയായ സമയമാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘നമ്മുക്ക് ശരിയെന്ന് തോന്നുന്ന സമയമാണ് എപ്പോഴും കൃത്യമായ സമയമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിവാഹം ചെയ്യാമെന്ന തോന്നല്‍ എനിക്ക് മൂന്നു വര്‍ഷമായുണ്ട്. മൂന്നു വര്‍ഷം മുന്‍പേ വേണമെങ്കില്‍ ഇതു നടന്നേനേ. പക്ഷേ ഇപ്പോള്‍ ശരിയായ സമയമെന്ന തോന്നല്‍ ദീപികയ്ക്കും വന്നു. രണ്ടു പേര്‍ക്കും ആ തോന്നല്‍ വന്നപ്പോള്‍ ഇതു തന്നെയാണ് ശരിയായ സമയം’ റണ്‍വീര്‍ പറഞ്ഞു.

ദീപികയുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് ലേക് കോമോയില്‍ വിവാഹം നടത്തിയതെന്ന് റണ്‍വീര്‍. ‘അവള്‍ ആഗ്രഹിച്ചത് നടത്തുകയെന്നതാണ് ഹസ്ബന്റ് ഓഫ് മില്ലേനിയം എന്ന നിലയില്‍ എന്റെ കടമ. എല്ലാം അവളുടെ സ്വപ്നങ്ങള്‍ക്കനുസരിച്ചു നടന്നു. അതെല്ലാം അവള്‍ അര്‍ഹിക്കുന്നു. അവളുടെ സന്തോഷമാണ് എന്റേതും, അത്രേയുള്ളൂ’ റണ്‍വീര്‍ പറഞ്ഞു.

ranveer singh about deepika padukone

Sruthi S :