ഞാന്‍ നിന്നെ റേപ്പ് ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ കനിഹ നേരിട്ടത്….. ഇത്തരം സ്ത്രീവിരുദ്ധതയോട് മാപ്പു പറയേണ്ടതില്ലെന്ന് രഞ്ജിത്ത്!

ഞാന്‍ നിന്നെ റേപ്പ് ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ കനിഹ നേരിട്ടത്….. ഇത്തരം സ്ത്രീവിരുദ്ധതയോട് മാപ്പു പറയേണ്ടതില്ലെന്ന് രഞ്ജിത്ത്!

സിനിമയിലെ സ്ത്രീ വിരുദ്ധതയോട് മാപ്പു പറയേണ്ട കാര്യമില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. സിനിമയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ എഴുത്തുകാരന്റെയോ, സംവിധായകന്റെയോ വ്യക്തപരമായ അഭിപ്രായമാണെന്ന ചിന്ത തെറ്റാണെന്നും രഞ്ജിത്ത് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു കഥാപാത്രം ഒരു സീനില്‍ എങ്ങനെ പെരുമാറുമെന്നത് ആ കഥാപ്രാത്രത്തിന്റെ സ്വഭാവമാണെന്നും അത് എഴുത്തുക്കാരന്റേതായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും രഞ്ജിത്ത് പറയുന്നു. സ്പിരിറ്റ് എന്ന തന്റെ സിനിമയില്‍ മോഹന്‍ലാല്‍ കനിഹയോട് പറയുന്ന ഒരു ഡയലോഗുണ്ട്. ‘ഞാന്‍ കുടി നിര്‍ത്തിയത് നന്നായി, അല്ലെങ്കില്‍ ഞാന്‍ നിന്നെ ഇപ്പോള്‍ റേപ്പ് ചെയ്ത് പോയേനെ’- മോഹന്‍ലാലിന്റെ ഈ സംഭാഷണത്തെ ഒരു ചിരിയോടെയാണ് കനിഹയുടെ കഥാപാത്രം നേരിടുന്നതെന്ന് രഞ്ജിത്ത് പറയുന്നു.

എന്നാല്‍ ഇതിനര്‍ത്ഥം മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു റേപ്പിസ്റ്റ് ആണെന്നല്ലെന്നും താന്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ചിരിക്കാറാണ് പതിവെന്നും രഞ്ജിത്ത് വ്യക്തമാക്കി. ഇത്തരം രംഗങ്ങള്‍ എഴുതിയതിന് ഇതുവരെ മാപ്പ് പറയണമെന്ന് തോന്നിയിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

മോഹന്‍ലാല്‍ കനിഹ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2012ല്‍ രഞ്ജിത്ത് ഒരുക്കിയ ചിത്രമാണ് സ്പിരിറ്റ്. ചന്ദ്രോത്സവം, റോക്ക് എന്‍ റോള്‍ തുടങ്ങീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കിയുള്ള രഞ്ജിത്തിന്റെ ചിത്രം കൂടിയായിരുന്നു സ്പിരിറ്റ്.


മദ്യപാനത്തിന് അടിമപ്പെടുന്ന മോഹന്‍ലാലിന്റെ കഥാപാത്രം ആ വിപത്തില്‍ നിന്നും രക്ഷപ്പെടുന്നതും അതിനൊപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നത് ആ കഥാപാത്രം നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രപശ്ചാത്തലം.

Ranjith says no need of regret for misogynisitc dialogues in film

Farsana Jaleel :