ട്രോൾ ചെയ്തവനെ നീ തട്ടിയേക്ക്.. രഞ്ജിത്ത് ശങ്കറിനോട് ചാക്കോച്ചന്‍ വൈറലായി വാട്സ് ആപ്പ് സംഭാഷണം!

ട്രോൾ ചെയ്തവനെ തട്ടിയേക്കെന്ന് രഞ്ജിത്ത് ശങ്കറിനോട് ചാക്കോച്ചന്‍. ചാക്കോച്ചൻ രഞ്ജിത്ത് ശങ്കറിന് അയച്ച സംഭാഷണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചാക്കോച്ചനെ കുറിച്ച് തനിയ്ക്ക് ലഭിച്ച ട്രോളാണ് സോഷ്യൽ മീഡിയ വഴി രഞ്ജിത്ത് ചാക്കോച്ചന് അയച്ച് നൽകിയത് .

ചരിത്രവേഷങ്ങള്‍ മലയാളത്തില്‍ ചെയ്യാന്‍ മമ്മൂട്ടി ആണ് മികച്ചത് എന്നു പറയുന്നവര്‍ ചാക്കോച്ചന്റെ പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച കാണാത്തവര്‍ ആണ് എന്ന തലക്കെട്ടിലുള്ള ട്രോളാണ് അയച്ച് നൽകിയത് . ചാക്കോച്ചന്റെ മറുപടിയാവട്ടെ ഇങ്ങനെ ‘എനിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ ദുഷ്ടാ’ എന്നായിരുന്നു മറുപടി.

ആരോ തനിക്ക് ഫോര്‍വേഡ് ചെയ്തതാണെന്നും ആ സിനിമ താന്‍ കണ്ടിട്ടില്ലെന്നും രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. ‘അവനെയങ്ങു തട്ടിയേക്കൂ..’വെന്നായിരുന്നു കുഞ്ചാക്കോ ബോബൻ തിരിച്ച് മറുപടി നൽകിയത് . നിമിഷ നേരം കൊണ്ട് പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. രസകരമായ സംഭാഷണം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു.

വടക്കൻ പാട്ടുകളെ ആസ്പദമാക്കി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പുത്തൂരംപുത്രി ഉണ്ണിയാർച്ച. വാണി വിശ്വനാഥ്, കുഞ്ചാക്കോ ബോബൻ, ദേവൻ, സിദ്ദിഖ്, ക്യാപ്റ്റൻ രാജു, ജോമോൾ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ ചാക്കോച്ചൻ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ranjith sankar facebook post kunchacko boban troll

Noora T Noora T :