മഹാഭാരതം എം ടി യുടെ തിരക്കഥയിൽ സംഭവിക്കില്ല – വീണ്ടും ട്വിസ്റ്റുമായി രണ്ടാമൂഴം !

മലയാള സിനിമയിലിപ്പോൾ ആശയക്കുഴപ്പങ്ങളുടെ കാലമാണ്. മാമാങ്കം എന്ന ചിത്രം കേസും വിശദീകരണവുമായി നിൽകുമ്പോൾ രണ്ടാമൂഴം വീണ്ടും വീണ്ടും വാർത്തകളിൽ നിറയുകയാണ്. രണ്ടാമൂഴത്തിന്റെ തിരക്കഥ എം ടി തിരികെ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

അതിനു ശേഷം കേസ് കോടതിയിലെത്തി. പിന്നാലെ നിർമാതാവ് ബി ആർ ഷെട്ടിയും പിന്മാറി. എം ടി യുടെ തിരക്കഥയിൽ രണ്ടാമൂഴം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യും എന്ന് തന്നെയായാണ് വാർത്തകൾ വന്നതും. എന്നാൽ ഇപ്പോൾ അത് തെറ്റാണെന്നു പറയുകയാണ് എം ടി വാസുദേവൻ നായരുടെ അഭിഭാഷകൻ.

എല്ലാ തര്‍ക്കങ്ങളും ഒഴിഞ്ഞ് എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മഹാഭാരതം സിനിമ എന്ന ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എം.ടി.യുടെ അഭിഭാഷകന്‍ ശിവരാമകൃഷ്ണന്‍ രംഗത്തുവന്നതോടെയാണ് സിനിമ വാർത്തകളിൽ നിറയുന്നത് .

ചിത്രം വൈകുന്നതിനെത്തുടര്‍ന്ന് എംടി തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് ചിത്രം അനിശ്ചിതത്വത്തില്‍ ആയത്. തുടര്‍ന്ന് നിര്‍മ്മാതാവായ ബി.ആര്‍. ഷെട്ടിയും ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

തുടര്‍ന്ന്, രണ്ടാമൂഴം സിനിമയാക്കുന്ന കാര്യത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി ധാരണയായിട്ടില്ലെന്നും പുതിയ നിര്‍മ്മാതാവുമായി ചേര്‍ന്ന് എം.ടിയുടെ തിരക്കഥയില്‍ മഹാഭാരതം തുടങ്ങാന്‍ കരാറില്‍ ഒപ്പുവച്ചെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വാദം തെറ്റാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

നിര്‍മ്മാതാവ് എസ്.കെ. നാരായണനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തന്റെ സാന്നിധ്യത്തില്‍ ധാരണയിലെത്തിയെന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ ഇത് എം.ടി. അറിഞ്ഞിട്ടെയില്ലെന്നാണ് റിപ്പോര്‍ട്ട്.

Randamoozham movie controversy

Sruthi S :