സിനിമാനടിയെ വിവാഹം കഴിച്ചാൽ വിവാഹമോചനത്തിന് സാധ്യത കൂടുതലാണെന്ന് പറഞ്ഞു,സത്യമറിഞ്ഞപ്പോൾ അന്ന് ഞെട്ടിയത് പോലെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ഞെട്ടിയിട്ടില്ല-സംവിധായകൻ രമേശ് ഖന്ന

അജിത്തും ശാലിനിയും സിനിമയിൽ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിക്കെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ആ സത്യമറിയാതെ അജിത്തിന്റെ സുഹൃത്തും സംവിധായകനുമായ രമേശ് ഖന്ന അജിത്തിനെ ഉപദേശിച്ച കഥ പങ്കുവയ്ക്കുകയാണ് അദ്ദേഹം.

സംവിധായകനും നടനുമാണ് രമേശ് ഖന്ന. സുഹൃത്തിന്റെ അറിയാതെ പോയ പ്രണയത്തെക്കുറിച്ച്‌ അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം. തമിഴ് നടന്‍ അജിത്തും സംവിധായകനും നടനുമായ രമേശ് ഖന്നയും സുഹൃത്തുക്കളാണ്. എന്നാല്‍ രമേശ് പോലുമറിയാതെയായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും പ്രണയം.

അജിത്തും ശാലിനിയും ഒരുമിച്ച്‌ അഭിനയിച്ച ചിത്രമായ അമര്‍ക്കളത്തില്‍ രമേശ് ഖന്നയും അജിത്തിനൊപ്പമുണ്ടായിരുന്നു. അജിത്തിന്റെ പ്രണയരഹസ്യമൊന്നുമറിയാതെ താന്‍ പറഞ്ഞ അബദ്ധത്തെക്കുറിച്ച്‌ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രമേശ് മനസ് തുറന്നു. രമേശിന്റെ വാക്കുകളിങ്ങനെ;

അജിത്തും ശാലിനിയും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യമൊന്നും എനിക്ക് ആ ചിത്രത്തിന്റെ സമയത്ത് അറിയില്ലായിരുന്നു. വിവാഹകാര്യത്തെക്കുറിച്ചൊക്കെ പൊതുവായി സംസാരിച്ച കൂട്ടത്തില്‍ ഇതൊന്നും അറിയാതെ ഞാന്‍ അജിത്തിനോട് ഒരു സിനിമ നടിയെ വിവാഹം കഴിക്കരുതെന്ന് പറഞ്ഞു.

രണ്ടുപേരും താരങ്ങളായാല്‍ വിവാഹമോചനത്തിന് സാധ്യതയുണ്ട്, ഒരു സാധാരണ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞു. തലകുലുക്കി ചെറുചിരിയോടെ ഇരുന്നതല്ലാതെ അജിത്ത് മറ്റൊന്നും പറഞ്ഞില്ല.

ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച സംവിധായകന്‍ ശരണ്‍ എന്നെ വിളിച്ചിട്ട് എന്താണ് സംസാരിച്ചതെന്ന് ചോദിച്ചു. നല്‍കിയ ഉപദേശത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ അദ്ദേഹമാണ് അജിത്തും ശാലിനിയും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുകയാണെന്നും പറഞ്ഞത്.

സത്യത്തില്‍ അന്ന് ഞെട്ടിയത് പോലെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ഞെട്ടിയിട്ടില്ല എന്നാണ് സംഭവത്തെക്കുറിച്ച്‌ രമേശ് പറയുന്നത്. 

ramesh kanna about ajith and shalini love

HariPriya PB :