“എനിക്കിതേയുള്ളു ; എന്റെ മാറിടം ദാനം ചെയ്യാൻ താല്പര്യമുണ്ട് “- വിവാദ പ്രഖ്യാപനവുമായി രാഖി സാവന്ത് !!

“എനിക്കിതേയുള്ളു ; എന്റെ മാറിടം ദാനം ചെയ്യാൻ താല്പര്യമുണ്ട് “- വിവാദ പ്രഖ്യാപനവുമായി രാഖി സാവന്ത് !!

വിവാദങ്ങളിലൂടെ എന്നും ശ്രേദ്ധേയയാകാറുള്ള നടിയാണ് രാഖി സാവന്ത്. വിവാഹ റിയാലിറ്റി ഷോ മുതലിങ്ങോട്ട് എന്തെങ്കിലും തരത്തിൽ വാർത്തകളിൽ സജീവമാണ് താരം. ഇപ്പോൾ മറ്റൊരു വ്യത്യസ്ത പ്രഖ്യാപനം നടത്തിയിരിക്കുകയാണ് രാഖി. തന്റെ മാറിടം ദാനം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് രാഖി സാവന്ത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് രാഖി സാവന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. ദാനം ചെയ്യാന്‍ തന്റെ കൈയില്‍ സ്തമാറിടം മാത്രമാണുള്ളതെന്നും അതിനാല്‍ അതിന് തയ്യാറാണെന്നും രാഖി വ്യക്തമാക്കി. രാഖിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

പേര് വ്യക്തമാക്കാതെ ഒരു നടിയുടെ കണ്ണുകളെ പുകഴ്ത്തിക്കൊണ്ടാണ് രാഖിയുടെ വീഡിയോ ആരംഭിക്കുന്നത്. മറ്റുള്ളവര്‍ക്കായി തങ്ങളുടെ അവയവഭാഗങ്ങളും അവയവങ്ങളും ദാനം ചെയ്യാന്‍ തയ്യാറായി ഒട്ടേറെപ്പേര്‍ സ്‌നേഹത്തിന്റേയും ദാനത്തിന്റേയും മാതൃക കാട്ടുന്നുണ്ടെന്ന് രാഖി പറയുന്നു. ഇത്തരം ആളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ സ്തനങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും രാഖി കൂട്ടിച്ചേര്‍ത്തു.

രാഖിയുടെ നിലപാടുകളെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ അവരെ പരിഹസിച്ചും പലരും വീഡിയോ തമാശയെന്ന് പറഞ്ഞ് തള്ളിക്കളയുന്നവരും കുറവല്ല. കരിയറിന്റെ തുടക്കത്തില്‍ ബ്രസ്റ്റ് എന്‍ഹാന്‍സ്‌മെന്റ് ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ടെന്ന് രാഖി തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് 2010ല്‍ ഇത് നീക്കം ചെയ്തു.

rakhi sawants controversial statement

Sruthi S :