നമ്മൾ മാത്രം വിചാരിച്ചാൽ ഒരു സിനിമ വിജയിക്കില്ല – രജീഷ വിജയൻ

ഒരിടവേളക്ക് ശേഷം ജൂൺ എന്ന ചിത്രത്തിലൂടെ തിരിച്ചു വരികയാണ് നടി രജീഷ വിജയൻ . തന്റെ നീണ്ട മുടിയൊക്കെ മുറിച്ച് പുതിയ ലുക്കിലാണ് രജിഷ എത്തുന്നത് . ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ പക്ഷെ അവാർഡല്ല ലക്ഷ്യമെന്ന് പറയുന്നു.

 അവാര്‍ഡ് മുന്നില്‍ക്കണ്ടുകൊണ്ട് സിനിമ തിരഞ്ഞെടുക്കുന്ന ആളല്ല ഞാന്‍. അവാര്‍ഡിനെക്കാള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തണമെന്നാണ് എന്റെ പ്രാര്‍ഥന. അതിനുവേണ്ടി മാത്രമാണ് അന്നും എന്നും എന്റെ ശ്രമം.     നമ്മള്‍ നില്‍ക്കുന്ന ഏരിയ കറക്ടാണെന്ന് ഓര്‍മിപ്പിക്കുന്ന സൂചകങ്ങള്‍ മാത്രമാണ് എനിക്ക് അവാര്‍ഡുകള്‍.

   കഠിനാധ്വാനം ചെയ്തതിനുശേഷം കിട്ടുന്ന സംതൃപ്തി വേറെ തന്നെയാണ്. ആ സംതൃപ്തിയാണ് ഞാന്‍ ആസ്വദിച്ചു കൊണ്ടിരിക്കുന്നത്. ഇന്നത്തെ തലമുറയില്‍ അത്തരം അര്‍പ്പണമനോഭാവം ഏറെ പ്രകടമാണ്. സിനിമയ്ക്കുവേണ്ടി             കളരിപ്പയറ്റും കരാെട്ടെയും പഠിച്ച നായികമാര്‍ പഴയ തലമുറയിലും കാണാം. അത്തരം അര്‍പ്പണ മനോഭാവമുള്ളവര്‍ മാത്രമേ ഇവിടെ നിലനിന്നിട്ടുള്ളൂ.

   പുരസ്‌കാരങ്ങൾ മുന്നോട്ടുള്ള യാത്രയില്‍ ബാധ്യതയായി തോന്നാറുണ്ടോ എന്ന ചോദ്യത്തിന് രജിഷയുടെ മറുപടി ഇങ്ങനെയാണ്.അങ്ങനെ തോന്നിത്തുടങ്ങിയാല്‍ മുന്നോട് ഒരടിപോലും നീങ്ങാന്‍ കഴിയില്ല. നമ്മള്‍ മാത്രം വിചാരിച്ചാല്‍ ഒരു സിനിമ വിജയിപ്പിക്കാന്‍ കഴിയില്ല. കാരണം പല കാരണങ്ങള്‍  കൊണ്ടാണ് ഒരു സിനിമ സൂപ്പര്‍ ഹിറ്റായി മാറുന്നത്. വിജയവും പരാജയവും സംഭവിക്കാന്‍ സാധ്യതയുള്ള ചൂതാട്ടം പോലെയാണത്. ഒരാള്‍ നല്ല വാക്കുകള്‍ പറയുന്നതുപോലെ പ്രചോദനമായി മാത്രമേ അവാര്‍ഡുകളെ  കാണാന്‍ പാടുള്ളൂ. അത് ബാധ്യതയായി ഏറ്റെടുക്കാന്‍ പാടില്ല.

rajisha vijayan about movies

Sruthi S :