തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാൻ ബിജെപി ശ്രമിക്കുന്നു!

തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാനാണ് ബിജെപിയുടെ ശ്രമമെന്ന് രജനീകാന്ത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രജനീകാന്ത് ബിജെപിയിൽ ചേരുന്നുവെന്ന വർത്തകർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.എന്നാൽ അത്തരം വ്യാജ പ്രചാരണങ്ങൾ പാടെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് സ്റ്റൈൽ മന്നൻ രജനീകാന്ത്.
“തിരുവള്ളുവറിനെ പോലെ ബിജെപി തന്നെയും കാവി പൂശാന്‍ ശ്രമിക്കുന്നു. എന്നാലത് നടക്കാന്‍ പോകുന്നില്ല,” എന്നായിരുന്നു ചടങ്ങിൽ വ്യാജ പ്രചാരണങ്ങളോട് രജനീകാന്ത് പ്രതികരിച്ചത്.പൊന്‍ രാധാകൃഷ്ണന്‍ രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതികരണം. ചെന്നൈയിൽ നടൻ കമല്‍ഹാസന്‍റെ നിര്‍മാണ കമ്പനിയുടെ പുതിയ ഓഫീസിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു രജനിയുടെ പരാമര്‍ശം.

കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയെങ്കിലും സിനിമയില്‍ നിന്ന് അകന്നിട്ടില്ലെന്ന് പറഞ്ഞ രജനികാന്ത്, കലാരംഗവുമായി കമലിന്‍റെ ബന്ധം തുടരുകയാണെന്നും പറഞ്ഞു.
മാസങ്ങളായി തമിഴ് രാഷ്ട്രീയ ആകാശത്തിന് മേലെ പറന്നുനടന്നിരുന്ന ഒരു ചോദ്യത്തിനാണ് രജനീകാന്തിന്റെ തുറന്നുപറച്ചിലോടെ അവസാനമായിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയത്തിൽ രജനീകാന്തിനെ മുന്നിൽ നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കത്തിന് ബിജെപി ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

“ആരാണ് കൃഷ്ണൻ ആരാണ് അർജുനൻ എന്ന് നമുക്കറിയില്ല. അത് അവർക്ക് മാത്രം അറിയുന്ന കാര്യമാണ്,” രജനീകാന്ത് പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ “ലിസണിങ്, ലേണിങ് ആന്റ് ലീഡിങ്” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു രജനീകാന്ത് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

rajanikanth talks against bjp

Vyshnavi Raj Raj :