ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദന്‍കുട്ടി) അന്തരിച്ചു. 60 ലധികം നാടകങ്ങള്‍ക്കും 10 സിനിമകള്‍ക്കും ഗാനം രചിച്ചിട്ടുണ്ട്. 1958ല്‍ തൃശൂരില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്ലീനത്തില്‍ കെ.എസ്.ജോര്‍ജും സുലോചനയും ആലപിച്ച ‘രക്തത്തിരകള്‍ നീന്തിവരും’ എന്ന ഗാനമാണ് ആദ്യമായി എഴുതിയത്.

1942 മെയ് 19 ന് തൃശൂരില്‍ നാരായണന്‍ നായര്‍ അമ്മിണിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ഏഴാം ക്ലാസ്സ് മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി. 1978 ലാണ് സിനിമാലോകത്തേക്കുള്ള ചുവടുവയ്പ്പ്.

ടി.ജി.രവി ചിത്രം ‘പാദസര’ത്തില്‍ ജി.ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പി.ജയചന്ദ്രന്‍ ആലപിച്ച കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു’ എന്ന ഹിറ്റ് ഗാനത്തിലൂടെയായിരുന്നു അരങ്ങേറ്റം.

സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും. ഭാര്യ:എന്‍.രാജലക്ഷ്മി. മക്കള്‍: നയന (യു.കെ) സുഹാസ്, രാധിക ച്രിക്കാഗോ). മരുമക്കള്‍: പ്രദീപ് ചന്ദ്രന്‍, സുനീഷ് മേനോന്‍, ശ്രീലത മേനോന്‍.

Vijayasree Vijayasree :