കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്താനിരുന്ന കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു. 2024 മെയ് 6,7,8 തീയതികളില്‍ കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ വെച്ചാണ് പരിപാടി നടത്താനിരുന്നത്.

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗം അവധിക്കാല ക്‌ളാസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ക്യാമ്പ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Vijayasree Vijayasree :