ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്താൽ ജീവിതത്തില്‍ വിജയിയാവാൻ സാധിക്കുമോ എന്ന ചോദ്യത്തിന് എ ആർ റഹ്മാന്റെ മറുപടി

ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്താൽ ജീവിതത്തില്‍ വിജയിയാവാൻ സാധിക്കുമോ എന്ന ചോദ്യത്തിന് എ ആർ റഹ്മാന്റെ മറുപടി

ചെറുപ്പം മുതൽ ആത്മഹത്യ പ്രവണതയുള്ള ആളായിരുന്നു എ ആർ റഹ്മാൻ. ഇരുപതാം വയസിലാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുന്നത്. അതിനെപ്പറ്റി ഒരുപാട് പേര് ചോദിക്കാറുണ്ടെന്നു റഹ്മാൻ പറയുന്നു.”ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്താൽ ജീവിതത്തില്‍ വിജയിയാവാൻ സാധിക്കുമോ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ആ ചോദ്യം കേള്‍ക്കുമ്പോള്‍ ഞാന്‍ മിണ്ടാതിരിക്കും.

ഇത് പരിവര്‍ത്തനം ചെയ്യുന്നതിന്റേയോ അല്ലാത്തതിന്റേയോ പ്രശ്‌നമല്ല. നിങ്ങള്‍ ഒരിടം കണ്ടെത്തുന്നു, അതാണ് പ്രധാനം. എന്നെ സംബന്ധിച്ച് അത് ആത്മീയ ഗുരുക്കന്മരാണ്. സൂഫി പണ്ഡിതര്‍ എനിക്കും അമ്മയ്ക്കും വ്യത്യസ്തമായ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു. അത് എല്ലാ വിശ്വാസങ്ങളിലും ഉള്ള കാര്യങ്ങളാണ്. അതുകൊണ്ട് ഞാന്‍ ഈ വിശ്വാസം തിരഞ്ഞെടുത്തു. അതിനൊപ്പം നില്‍ക്കുന്നു. അത്രമാത്രം.

എന്റെ വിശ്വാസം എന്നെ ശരിയായ പാതയില്‍ നയിച്ചു. വീഴ്ചകളില്‍ നിന്ന് രക്ഷിച്ചു. പ്രാര്‍ഥിക്കുന്നതിനാല്‍ തെറ്റ് ചെയ്യാനാവില്ലെന്ന തോന്നല്‍ എനിക്ക് വരും. ഇതെല്ലാ വിശ്വാസങ്ങളിലുമുണ്ട്-റഹ്മാന്‍ പറഞ്ഞു.

വളരെ ചെറിയ പ്രായത്തിലാണ് റഹ്മാന്‍ സംഗീതലോകത്തേക്കെത്തുന്നത്. പിതാവും സംഗീത സംവിധായകനുമായ ആര്‍.കെ ശേഖറിന്റെ മരണം റഹ്മാന്റെ കുടുംബത്തില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ജീവിക്കാന്‍ വേണ്ടി പിതാവിന്റെ സംഗീത ഉപകരണങ്ങള്‍ താന്‍ പണയപ്പെടുത്തിയെന്ന് റഹ്മാന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

rahman about religion

Sruthi S :