അന്ന് സണ്ണി വെയ്ൻ ആ തീരുമാനം എടുത്തിരുന്നുവെങ്കിൽ ടോവിനോ തിളങ്ങില്ലായിരുന്നു!

ചിലത് അങ്ങനെയാണ് . തീരുമാനങ്ങളും എടുക്കുമ്പോൾ അത് നല്ലതിയനായിരിക്കാം. അതുമല്ലങ്കിൽ ആ തീരുമാനം എടുക്കേണ്ടിയിരുന്നല്ല എന്ന് ചിന്തിച്ച് പോകും. അതുപോലെയൊരു തീരുമാനം സണ്ണി വൈൻ എടുത്തിരുന്നുവെങ്കിൽ ഇന്ന് മലയാള സിനിമയിൽ ടോവിനോ തോമസ് തിളങ്ങില്ലായിരുന്നു. അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു ആർ.എസ് വിമലിന്റെ സംവിധനത്തിൽ ഒരുങ്ങിയ എന്ന് നിന്റെ മൊയ്‌ദീൻ . ചിത്രം പുറത്തിറങ്ങിയിട്ട് 4 വര്‍ഷം പിന്നിട്ടിരിക്കുകയാണ് .എന്ന് നിന്റെ മൊയ്‌ദീന് ശേഷം പ്രമുഖ സംവിധായകൻ ആർ.എസ് വിമൽ ഒരുക്കുന്ന മലയാളം ചലച്ചിത്രം ചെത്തി മന്ദാരം തുളസിയുടെ പ്രഖ്യാപനം നടന്ന വേളയിലാണ് ഒരു തീരുമാനം കൈ കൊണ്ടതിനെ കുറിച്ച് സണ്ണി വെ യിൻ തുറന്ന് പറഞ്ഞത്.

എന്ന് നിന്റെ മൊയ്‌ദീനിൽ ഒരു പ്രധാന കഥാപാത്രം ചെയ്യാൻ തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ പല കാരണങ്ങളാ ൽ എനിക്കത് ചെയ്യാൻ പറ്റിയില്ലെന്ന് പറഞ്ഞു. ഒരു പക്ഷെ ആ കഥാപാത്രം ചെയ്തിരുന്നുവെങ്കിൽ ഇന്ന് ടോവിനോയിക്ക് പകരം സണ്ണി വെയ്ൻ ആയിരുന്നു തിളങ്ങേണ്ടിയിരുന്നത്

ചിത്രം ഇറങ്ങുന്നതിനു മുന്നേ ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററിയിലൂടെയായിരുന്നു കാഞ്ചനമാല-മൊയ്തീന്‍ പ്രണയത്തെക്കുറിച്ച് പറഞ്ഞ് ആര്‍എസ് വിമല്‍ എത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്. ഇതിന് പിന്നാലെയായാണ് അനശ്വര പ്രണയത്തെ അദ്ദേഹം സിനിമയാക്കാനായി തീരുമാനിച്ചത്. കാഞ്ചനമാലയേയും മൊയ്തീനേയും മലയാള സിനിമ ഏറ്റെടുക്കുകയായിരുന്നു. കുടുംബത്തിന്റെ എതിര്‍പ്പ് കാരണം ഒരുമിക്കാതെ പോയ ഇവരുടെ പ്രണയത്തെക്കുറിച്ച് ലോകമറിഞ്ഞത് സിനിമ കൂടി എത്തിയതോടെയായിരുന്നു. ചിത്രവും,അതിന്റെ ആവിഷ്കരണവും,കഥാപാത്രങ്ങളുടെ സ്വഭാവികമായ അഭിനയവും പോലെത്തന്നെ ശ്രദ്ധിക്ക പെട്ടതായിരുന്നു.

ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ വിജയം. ഒരു കാവ്യം പോലെ പ്രേക്ഷകര്‍ക്ക് ആ പ്രണയം ആസ്വദിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. അപ്പുവിൽ നിന്ന് മായാനദിയിലെ മാത്തനായും മലയാളികളുടെ മനസില്‍ ഇടം നേടി. സഹനടനായും വില്ലനായും വന്ന ടൊവിനോ നിരവധി ഹിറ്റ് സിനിമകളിലൂടെയും കാമ്പുള്ള കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനടനായി. ഏറ്റെടുത്ത കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ടൊവിനോ നടത്തിയ ആത്മാര്‍ത്ഥ ശ്രമമാണ് നിരൂപകര്‍ക്ക് പോലും അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്.

ചെത്തി മന്ദാരം തുളസിയിൽ സണ്ണി വെയ്ൻ ആണ് നായകനായി എത്തുന്നത് . തെന്നിന്ത്യൻ താരവും പ്രശസ്ത മോഡലുമായ റിദ്ധി കുമാറാണ് നായിക. റിദ്ധിയുടെ രണ്ടാമത്തെ മലയാള സിനിമ കൂടിയാണ് ചെത്തി മന്ദാരം തുളസി. സിനിമയെ ആത്മാർത്ഥമായി കൊണ്ട് നടക്കുന്ന പുതു തലമുറയ്ക്ക് ഭാവിയിൽ തണലേകാൻ കഴിയണമെന്ന് ആഗ്രഹത്തോടെയാണ് ആർ.എസ് വിമൽ ഫിലിംസ് എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. വിക്രം നായകനായ ബഹു ഭാഷ ചലച്ചിത്രമായ മഹാവീർ കർണ്ണന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയിലാണ് പുതിയ മലയാളം ചലച്ചിത്രവുമായി മലയാളി മനസിലേക്ക് ആർ.എസ് വിമലും സംഘവും എത്തുന്നത്.

R S VIMAL

Noora T Noora T :