ആദ്യ സിനിമയിലെ അനുഭവം വല്ലാതെ വേദനിപ്പിച്ചു ;അന്ന് കരുത്തായത് ആ നടനായിരുന്നു-പ്രിയദർശൻ !!!

മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന സംവിധായകനാണ് പ്രിയദർശൻ. ഒരുപാട് നല്ല സിനിമകൾ സിനിമാപ്രേമികൾക്ക് സമ്മാനിച്ച ഇന്ത്യയിലെ മികച്ച സംവിധായകന്മാരിലൊരാളാണ് അദ്ദേഹം. സിനിമയുടെ തുടക്ക കാലത്ത് മാനസികമായി തകര്‍ന്നു പോയ ഒരു സംഭവത്തെക്കുറിച്ച്‌ വ്യക്തമാക്കുകയാണ് അദ്ദേഹം. അന്ന് അദ്ദേഹത്തിന് പിന്തുണ നൽകിയത് സി ഐ പോളാണെന്നും പറയുകയാണ് പ്രിയദർശൻ.

ഐവി ശശി സംവിധാനം ചെയ്ത ‘സിന്ദൂര സന്ധ്യക്ക് മൗനം’ എന്ന സിനിമയുടെ രചന നിര്‍വഹിച്ച പ്രിയദര്‍ശന്‍ തന്റെ പേര് സ്ക്രീനില്‍ വരാന്‍ കാത്തിരിക്കുകയും സ്നേഹത്തോടെയും സന്തോഷത്തോടെയും താന്‍ എഴുതിയ പുതിയ സിനിമയെക്കുറിച്ച്‌ ബന്ധുമിത്രാദികളോട് പങ്കുവയ്ക്കുകയും ചെയ്തു, എന്നാല്‍ സ്ക്രീനില്‍ തിരക്കഥാകൃത്തെന്ന പ്രിയദര്‍ശന്റെ പേര് വരാതിരിന്നത് മാനസികമായി പ്രിയദര്‍ശനെ ഉലച്ചിരുന്നു. നടന്‍ സിഐ പോളാണ് അന്ന് പ്രിയദര്‍ശന് വീണ്ടും സിനിമയിലേക്ക് മുന്നേറാനുള്ള കരുത്തു പകര്‍ന്നത്.

പിന്നീട് ‘പൂച്ചക്കൊരു മൂക്കൂത്തി’ എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് മലയാളത്തില്‍ തുടക്കം കുറിച്ച പ്രിയദര്‍ശന്‍ ബോളിവുഡില്‍ ഉള്‍പ്പെടെ തിരക്കേറിയ സംവിധായകനാവുകയായിരുന്നു. മലയാള സിനിമയിലെ അന്നത്തെ ന്യൂജെന്‍ ട്രെന്‍ഡ് ആയിരുന്നു ഓരോ പ്രിയന്‍ സിനിമകളും. കോമഡി ട്രാക്കില്‍ പറഞ്ഞ സിനിമകളത്രയും ഫാമിലി ഓഡിയന്‍സ് ആണ് സ്വീകരിച്ചത്. ഇന്ത്യയിലെ മികച്ച സംവിധായകരൊളായി മാറി പ്രിയദർശൻ പിന്നീട്. ഒരുപാട് മികച്ച ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ.

priyadarshan about his past filim experience

HariPriya PB :