“എന്നെ ആക്രമിച്ചവർ ഞാനൊരു പെൺകുട്ടി ആണെന്നോ എനിക്ക് പത്തൊൻപതു വയസേ ഉള്ളൂവെന്നോ ഓർത്തില്ല ” – പ്രിയ വാര്യർ

ഇനി ദിവസങ്ങൾ മാത്രമാണ് ലോകത്തിന്റെ നിറുകയിൽ ഒറ്റ രാത്രികൊണ്ട് താരമായ പ്രിയ വാര്യരുടെ ആദ്യ ചിത്രം റിലീസ് ആകാൻ . പ്രിയയും വലിയ കാത്തിരിപ്പിലാണ്. കാരണം പലർക്കുമുള്ള മറുപടി ആണ് സിനിമയുടെ റിലീസ് .

‘‘നടിയാകണം. സിനിമയിൽ വരണം എന്നു തന്നെയായിരുന്നു ആഗ്രഹം. നേരിട്ടു നായികയാകണം എന്ന അതിമോഹം ഇല്ലാത്തതുകൊണ്ടാണു ചെറിയ വേഷങ്ങളിലൂടെ മുഖം കാണിക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് അഡാർ ലൗവിന്റെ ഓഡിഷനിൽ പങ്കെടുത്തത്. പിന്നെയെല്ലാം അപ്രതീക്ഷിതമായിരുന്നു. സോഷ്യൽ മീഡിയ തന്നെയാണ് പ്രശസ്‌തിയുടെ കാരണം. എന്നാൽ സിനിമയിലൂടെ പ്രൂവ് ചെയ്യണം എന്നാണ് ആഗ്രഹം.

വലിയ വിമർശനങ്ങളും ട്രോളുകളുമെല്ലാം എനിക്കെതിരെ ഉണ്ടായി. നല്ല വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ എനിക്കു മടിയില്ല. എന്നാൽ വ്യക്തിവിരോധം തീർക്കാനെന്ന മട്ടിൽ ചില ആക്രമണങ്ങളുമുണ്ടായി. അങ്ങനെ ആക്രമിച്ചവർ ഞാനൊരു പെൺകുട്ടിയാണെന്നോ എനിക്കു പത്തൊൻപതു വയസ്സ് പ്രായമേ ഉള്ളൂവെന്നോ ഓർത്തില്ല. അത് ചിലപ്പോഴൊക്കെ വേദനിപ്പിച്ചു. ഞാൻ അഭ്യർഥിക്കുന്നത് സിനിമയിൽ ജോലിചെയ്യാനും കഴിവു തെളിയിക്കാനും അവസരം തരൂ എന്നാണ്. അതിനുശേഷം പ്രകടനം വിലയിരുത്തി വിമർശിക്കൂ…’’– പ്രിയ പറയുന്നു.

priya varrier about trolls

Sruthi S :