മമ്മൂട്ടിക്കു പൃഥ്വിരാജിന്റെ പിറന്നാൾ ആശംസയിൽ കുഴങ്ങി ആരാധകർ ! പൃഥ്വിരാജ് സംവിധാനത്തിൽ ഒരു മമ്മൂട്ടി ചിത്രമാണോ ആ സൂചന ?

മലയാളത്തിന്റെ മെഗാ സ്റ്റാർ ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള സിനിമ പ്രേമികളും മമ്മൂട്ടി ആരാധകരും പിറന്നാൾ ഗംഭീരമാക്കിയിരിക്കുകയാണ് . മോഹൻലാൽ അടക്കമുള്ള താര പ്രമുഖർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസ അറിയിച്ചു . അതിൽ ഒരു പിറന്നാൾ ആശംസ അല്പം സ്പെഷ്യൽ ആണ്. മറ്റാരുടേതുമല്ല , പ്രിത്വിരാജ്‌ജിന്റെതാണ് .

എല്ലാത്തിലും ഒരു നിഗൂഢത കാണുന്ന , ബാക്കി വയ്ക്കുന്ന പൃഥ്വി മമ്മൂട്ടിക്ക് നൽകിയ പിറന്നാൾ ആശംസ പോസ്റ്റിലും ചിലതൊക്കെ ബാക്കി വെക്കുകയാണ്. “ലോകം മുഴുവൻ അങ്ങയുടെ മികവ് കണ്ടുകഴിഞ്ഞു എന്നാൽ എനിക്ക് അറിയാം, ഞങ്ങൾക്കറിയാം കൂടുതൽ മികച്ചത് ഇനിയും വരാൻ പോകുന്നതേയുള്ളൂ എന്ന് “.

ഇതാണ് പ്രിത്വിയുടെ ഫേസ്ബുക് പോസ്റ്റ് . ഇനി മമ്മൂട്ടിക്കൊപ്പമുള്ള സിനിമയുടെ സൂചനയാണോ ഇതെന്ന സംശയത്തിലാണ് ആരാധകർ . ലൂസിഫറിലൂടെ മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനത്തിലേക്ക് കടന്ന പൃഥ്വിരാജ് ഏറ്റവുമധികം കേട്ട ചോദ്യമാണ് എന്നാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുക എന്നത് .

ഇപ്പോൾ അതിനുള്ള മറുപടി പിറന്നാൾ ആശംസയിലൂടെ ആരാധകർക്ക് നല്കിയതാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഏതായാലും കാത്തിരിക്കാം , മമ്മൂട്ടി – പൃഥ്വിരാജ് ചിത്രത്തിനായി.

prithviraj wishes birthday to mammootty

Sruthi S :