പറഞ്ഞതൊക്കെ മറന്നിട്ടാണോ പേട്ട മലയാളത്തിൽ റിലീസിനു കൊണ്ടുവന്നതെന്ന് ചോദ്യം .. പഴുതുകൾ അടച്ച് കിടിലൻ മറുപടിയുമായി പ്രിത്വിരാജ് !

അന്യഭാഷാ ചിത്രങ്ങൾക്കായി മലയാള സിനിമ സ്ക്രീനുകൾ വെട്ടിച്ചുരുക്കിയതോടെ മലയാള സിനിമക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുകയാണ്.

അന്യഭാഷാ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ മുന്നൂറും നാനൂറും തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്ന അവസ്ഥയില്‍ നിന്നാണ് 125 തിയേറ്ററുകളിലേക്ക് ഒതുങ്ങുന്നത്. ചെറിയ ബജറ്റില്‍ ഇറങ്ങുന്ന മലയാള സിനിമകള്‍ക്ക് റിലീസ് സെന്ററുകള്‍ കിട്ടുന്നില്ല എന്ന അവസ്ഥ നിലനില്‍ക്കവേയാണ് മലയാള സിനിമാ വ്യവസായത്തിനു ഗുണകരമാകുന്ന തീരുമാനവുമായി സംഘടനകള്‍ ഒരുമിച്ചത്. ഈ അവസ്ഥയ്‌ക്കെതിരെ പലപ്പോഴും തുറന്ന് പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ്.

പൃഥ്വിരാജ് പണ്ട് പറഞ്ഞ കാര്യങ്ങള്‍ മറന്നു കൊണ്ടാണോ ഇപ്പോള്‍ ഒരു അന്യഭാഷ ചിത്രം കേരളത്തില്‍ വിതരണം ചെയ്തത് എന്ന് അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ അവതാരകന്‍ ചോദിക്കുകയുണ്ടായി. രജനികാന്ത് നായകനായെത്തിയ പേട്ട കേരളത്തില്‍ വിതരണത്തിനെത്തിച്ചത് പൃഥ്വിയായിരുന്നു. ചോദ്യത്തിന് പൃഥ്വി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘മലയാള സിനിമകള്‍ റിലീസിന് ഒരുങ്ങി നില്‍ക്കുമ്ബോള്‍ അന്യഭാഷാ ചിത്രങ്ങള്‍ വന്നു മുന്നൂറും നാനൂറും തിയേറ്ററില്‍ റിലീസ് ചെയ്യുമ്ബോള്‍ മലയാള സിനിമക്ക് തിയേറ്റര്‍ കിട്ടാതിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. അതിനിപ്പോള്‍ പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഒരു റെഗുലേഷന്‍ കൊണ്ട് വന്നിട്ടുണ്ട്. ആ റെഗുലേഷന്‍ അനുസരിച് റിലീസ് ആയ ആദ്യത്തെ അന്യഭാഷാ ചിത്രമാണ് പേട്ട.’

‘ഇവിടെ വൈഡ് റിലീസ് ചെയ്യപ്പെടാത്ത ആദ്യത്തെ അന്യഭാഷ ചിത്രമാണ് ഇത് . ഞങ്ങള്‍ 135 തിയേറ്ററില്‍ ആണ് ആ ചിത്രം റിലീസ് ചെയ്തിട്ടുള്ളു. ആ സിനിമയുടെ വലുപ്പം വെച്ചു ഇതിനു മുമ്ബുള്ള ഒരു രീതിയില്‍ ആണെങ്കില്‍ ഈസിയായി എനിക്കൊരു 300 തിയേറ്റര്‍ ആ സിനിമക്ക് കിട്ടും. പക്ഷെ അത് വേണ്ട, മലയാള സിനിമക്ക് തിയേറ്റര്‍ നിഷേധിച്ചു കൊണ്ട് അന്യഭാഷാ സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നത് തെറ്റാണെന്നു ഞാന്‍ ഇപ്പോഴും പറയും’. പൃഥ്വി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

prithviraj about pettah movie kerala relaese

Sruthi S :