കുട്ടിയുടുപ്പിട്ട് ശരീരം കാണിച്ച്‌ പൊതുവേദിയില്‍ വന്നാല്‍ സിനിമയിൽ അവസരം ലഭിക്കുമെന്നാണ് നടിമാരുടെ ധാരണ ; എസ് പി ബാലസുബ്രഹ്മണ്യം

തെലുങ്ക് നടിമാരുടെ വസ്ത്രധാരണത്തെ വിമർശിച്ച് പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം. ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ച് താരങ്ങൾ പൊതുപരിപാടിയിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന് ഗായകനും നടനുമായ എസ് പി ബാലസുബ്രഹ്മണ്യം പറഞ്ഞു. 

പൊതുപരിപാടികള്‍ക്കും മറ്റും പങ്കെടുക്കാനായി എത്തുമ്പോൾ ഇത്തരത്തില്‍ വസ്ത്രം ധരിച്ചാല്‍ സംവിധായകരും നിര്‍മാതാക്കളും സിനിമയിലെടുക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്.

സിനിമയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. അതുകൊണ്ടാകാം പൊതുപരിപാടികളില്‍ പോലും ഇങ്ങനെ വസ്ത്രങ്ങള്‍ അണിഞ്ഞ് അവര്‍ എത്തുന്നത്. തെലുങ്ക് സംസ്‌കാരത്തെ പോലും മാനിക്കാത്തവരാണ് ഇത്തരക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടിമാരെ മാത്രമല്ല, സംവിധായകരെയും നിര്‍മ്മാതാക്കളെയും എസ് പി ബാലസുബ്രഹ്മണ്യം വിമര്‍ശിച്ചു. സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം മാത്രമാണ് പലരുടെയും ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങിലുളളവരെ സിനിമയിലെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിക്കിടെയായിരുന്നു എസ് പി ബാലസുബ്രഹാമണ്യത്തിന്റെ വിമര്‍ശനം. ഗായകന്‍റെ പരാമർശത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധിപേർ രംഗത്തെത്തുകയും ചെയ്തു.

s p balasubrahmanyam about telungu heroine

HariPriya PB :