ആരാണ് ഖുറേഷി അബ്രാം; വെളിപ്പെടുത്തി പൃഥ്വിരാജ് !!!

ആരാധകരുടെ ഏറെക്കാലത്തെ സംശയത്തിന് മറുപടിയുമായി പൃഥ്വിരാജ്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയകളിൽ നടന്നുകൊണ്ടിരിക്കുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയിൽ നിന്നും അവസാനം ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിലാണ് മോഹന്‍ലാല്‍ എത്തി നില്‍ക്കുന്നത്. ആറാണ് ഖുറേഷി അബ്രാം എന്ന ചോദ്യവും ചര്‍ച്ചകളും നവമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. ഒടുവില്‍ ഇത് പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ന്യൂയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും ഡോണും അടക്കമുള്ള പത്രങ്ങളില്‍ അബ്രാം ഖുറേഷിയെക്കുറിച്ചും അയാളുടെ സംഘത്തെക്കുറിച്ചും വന്ന വാര്‍ത്തകളിലൂടെയാണ് ആരാണ് അബ്രാം ഖുറേഷി എന്ന് പറയുന്നത്. പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളൊക്കെ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത മുന്നേറുന്ന, മയക്കുമരുന്ന് മാഫിയകള്‍ക്ക് ഭീതി പടര്‍ത്തുന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാലിന്റെ ഖുറേഷി അബ്രാമിനെ വിഡിയോയില്‍ അവതരിപ്പിക്കുന്നു.

prithviraj about khureshi abraam

HariPriya PB :