ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ തകർന്നു പോകുമെന്നു പേടിയില്ല – പ്രിത്വിരാജ്

ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ തകർന്നു പോകുമെന്നു പേടിയില്ല – പ്രിത്വിരാജ്

നന്ദനത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താര പുത്രനാണ് പ്രിത്വിരാജ് . അഹങ്കാരിയെന്നാദ്യം ആളുകൾ വിലയിരുത്തിയ പ്രിത്വി പിന്നീട് കരുത്തനായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.

നിലപാടുകളിലെ കടുപ്പം സിനിമയിൽ പ്രിത്വിക്ക് ശത്രുക്കളെ നൽകിയെങ്കിലും ഭയക്കാതെ മുന്നോട്ട് പോയി. സംഘടനാ വിലക്കും ദിലീപ് പ്രശ്നത്തിൽ സ്വീകരിച്ച നയവുമെല്ലാം പ്രിത്വിക്ക് മലയാളത്തിൽ മികച്ച സ്ഥാനം നൽകി. തമിഴിലും ഹിന്ദിയിലുമെല്ലാമായി 100 ചിത്രങ്ങൾ പൂർത്തിയാക്കിയ പ്രിത്വിരാജ് ഇനി സംവിധായക കുപ്പായമണിയുകയാണ് ലൂസിഫറിലൂടെ .

തന്റെ നയം വെക്തമാക്കുകയാണ് പ്രിത്വിരാജ് – ‘‘സമീപകാലത്തു സിനിമാരംഗത്തുണ്ടായ സംഭവ വികാസങ്ങളുടെ പേരിൽ എനിക്കു ശത്രുക്കൾ ഉണ്ടായെന്ന തോന്നലില്ല. എല്ലാ കാര്യങ്ങളിലും എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിലും അതിൽ ഉറച്ചു നിൽക്കും.ഒരുകാലത്ത് എനിക്കെതിരെ വലിയ പരിഹാസവും മറ്റും ചിലർ അഴിച്ചു വിട്ടിരുന്നുവെങ്കിലും അതൊന്നും ഗൗനിച്ചിട്ടേയില്ല. ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ തകർന്നു പോകുമെന്നു പേടിയുണ്ടെങ്കിലല്ലേ പ്രശ്നമുള്ളൂ .” – പ്രിത്വിരാജ് ചോദിക്കുന്നു.

കൂടുതൽ വായിക്കാൻ >>>

സുകുമാരന്‍റെ ആ ഡയലോഗില്‍ മമ്മൂട്ടി പരിസരം മറന്ന് കയ്യടിക്കുകയായിരുന്നു.

prithviraj about career

Sruthi S :