പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ ! : ട്രോളന്മാർ മുത്താണെന്ന് പ്രയാഗ മാർട്ടിൻ

ട്രോൾ  കണ്ട്  കരയാം മനസിലാക്കേണ്ട അവ്സഥയാണ് ഇപ്പോൾ ഇവിടെ നടക്കുന്നത് . രാഷ്ട്രിയക്കാരെയാണങ്കിലും സിനിമക്കാരായാണെങ്കിലും ട്രോളന്മാർ വെറുതെ വിടാറില്ല. ചില ട്രോളുകൾ  വ്യക്തിഹത്യക്ക് തുല്യമായി തോന്നാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നില്കുന്നത് ഇത്തരത്തിലുള്ള ട്രോളുകൾ നിറഞ്ഞു നിൽക്കാറുണ്ട്.
യുവ നടി നടന്മാർക്കെതിരെയും ട്രോളന്മാർ അകാരമെന്തിന് ഒരുങ്ങാറുണ്ട്. എന്നാൽ ഇതിനെയെല്ലാം വളരെ പോസിറ്റീവായി കാണുന്നവരാണ് മലയാളത്തിന്റെ നടി നടന്മാരും.
ട്രോളുകൾ ഫ്രീയായി പി ആർ വർക്ക് ചെയ്യുന്നവരാണെന്ന് നടി പ്രയാഗ മാർട്ടിൻ പറയുന്നത്. സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച പ്രയാഗ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചു.
പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല, തുടങ്ങി നിരവധി സിനിമകള്‍ പ്രയാഗയെ തേടി എത്തിയിരുന്നു. ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രോളുകള്‍ താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്ന് പ്രായഗ തുറന്ന് പറഞ്ഞിരിക്കുകയാണ്.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇത്തരത്തിലുള്ള കാര്യം പരാമർശിച്ചത്. പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെയാണെന്നാണ് പ്രയാഗയുടെ അഭിപ്രായം. അതുകൊണ്ട് അവരോട് നന്ദിയുണ്ട്. ഒരു താരത്തിന് അഭിനയത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വലിയ കഷ്ടപാടാണ്. എന്നാല്‍ ഈസിയായി ട്രോളുകള്‍ നമ്മളെ ചിരിപ്പിക്കുന്നവയാണ്. അതിര് വിടാതെയാണെങ്കില്‍ ട്രോളുകള്‍ കൊണ്ട് കുഴപ്പമൊന്നുമില്ലെന്നും നടി പറയുന്നു. ഇനിയും പേരിടാത്ത കുഞ്ചാക്കോ ബോബന്റെ സിനിമയിലാണ് പ്രയാഗ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Noora T Noora T :