“എനിക്ക് നല്ലൊരു കാമുകിയാകാൻ പറ്റുമെന്ന് തോന്നുന്നില്ല , അതിനൊരു കാരണമുണ്ട് !!”; മനസ് തുറന്നു പ്രയാഗ മാർട്ടിൻ

“എനിക്ക് നല്ലൊരു കാമുകിയാകാൻ പറ്റുമെന്ന് തോന്നുന്നില്ല , അതിനൊരു കാരണമുണ്ട് !!”; മനസ് തുറന്നു പ്രയാഗ മാർട്ടിൻ

മലയാള സിനിമ ലോകത്ത് യുവനടിമാരിൽ പ്രമുഖയാണ് പ്രയാഗ മാർട്ടിൻ. ട്രോളർമാരുടെ ഇഷ്ടതാരം കൂടിയാണ് പ്രായഗ , കാരണം പ്രയാഗ എന്ത് പറഞ്ഞാലും അതിലൊരു കോമഡി കണ്ടെത്താൻ സമൂഹ മാധ്യമങ്ങൾ ശ്രമിക്കാറുണ്ട്. സിനിമാതിരക്കുകൾക്കിടയിൽ പ്രണയത്തെക്കുറിച്ച് മനസ് തുറക്കുകയാണ് പ്രയാഗ.

അഭിനേതാവ് ആയതുകൊണ്ട് തനിക്ക് ജീവിതത്തില്‍ ചില പരിമിതികള്‍ ഉണ്ടെന്ന് തോന്നിയിട്ടുണ്ടെന്ന് പ്രയാഗ പറയുന്നു.. തനിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടാകുമെന്ന് ഇപ്പോള്‍ തോന്നുന്നില്ലെന്നും പ്രയാഗ പറഞ്ഞു.

‘ഞാന്‍ ഒരു ഗേള്‍ഫ്രണ്ട് മെറ്റീരിയല്ല അല്ല. എനിക്ക് നല്ലൊരു കാമുകിയാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഞാനൊരു നടിയായിപ്പോയി. നടി അല്ലായിരുന്നുവെങ്കില്‍ പ്രണയിച്ചു നോക്കിയേനെ. ആക്ടര്‍ ആയതുകൊണ്ട് ഒരുപാട് വിലക്കുകള്‍ ഉള്ളത് പോലെ തോന്നുന്നുണ്ട്. എനിക്ക് എന്റേതായ തത്ത്വങ്ങളുണ്ട്. ഇതൊന്നും ആരും എന്നില്‍ അടിച്ചേല്‍പ്പിച്ചതല്ല.

എന്റെ അച്ഛനും അമ്മയും വളരെ ഉദാരമായി ചിന്തിക്കുന്നവരാണ്. അവര്‍ എനിക്ക് മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിലപ്പോള്‍ എനിക്ക് തോന്നും ഞാന്‍ അവരേക്കാള്‍ യാഥാസ്ഥിതികമായി ചിന്തിക്കുന്ന വ്യക്തിയാണെന്ന്. എനിക്ക് ഒരു കാമുകന്‍ ഉണ്ടാകുമോ എന്ന് അറിയില്ല. പക്ഷേ എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്’- പ്രയാഗ പറഞ്ഞു.

prayaga martin about relationship

Sruthi S :