പിറന്നാൾ ദിനത്തിൽ ആര്യയ്ക്ക് പണികൊടുത്ത് ധർമജനും രമേശ് പിഷാരടിയും !!!

പിറന്നാൾ ദിനത്തിൽ ആര്യയ്ക്ക് പണികൊടുത്ത് ധർമജനും രമേശ് പിഷാരടിയും !!!

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് രമേശ് പിഷാരടിയും ധർമജനും ആര്യയും. ഇവർ മൂന്നും ഉറ്റ സുഹൃത്തുക്കളാണ്. ബഡായി ബംഗ്ലാവ് എന്ന പരിപാടിയാണ് ആര്യക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. പരസ്പരം തമാശകൾ പറഞ്ഞു പാര വയ്ക്കുന്നതിൽ മൂന്നു പേരും മിടുക്കരാണ്.

ആര്യയുടെ പിറന്നാളിന് ഉറ്റസുഹൃത്തുക്കളായ രമേഷ് പിഷാരടിയും ധർമജനും നൽകിയ സമ്മാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പിറന്നാള്‍ ദിവസത്തിലും ആര്യയ്ക്കു പാരയുമായാണ് ഇരുവരും എത്തിയത്.

ഹാപ്പിബർത് ഡേ എന്ന ഗാനം ആലപിച്ച് ഇരുവരും ഒരു വിഡിയോ സന്ദേശമാണ് ആര്യയ്ക്ക് അയച്ചത്. ആര്യയ്ക്കു 46 വയസ്സായത് ഞങ്ങളെല്ലാം അറിഞ്ഞെന്നു പറഞ്ഞ് ആദ്യം പണി ആരംഭിച്ചത് ധർമജനാണ്. പിന്നീട് അറുപതാം പിറന്നാളിന്റെ ആശംസ നേർന്ന് പിഷാരടിയും ഒപ്പം ചേർന്നു.

പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ചിട്ടുള്ള ആശംസകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണിതെന്ന്, വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ശേഷം ആര്യ പറഞ്ഞു.

dharmajan and ramesh pisharadi wishing birthday to arya badai

Sruthi S :