ഭീമൻ പ്രതിഫലമോ പ്രശസ്തിയോ ആഗ്രഹിച്ചല്ല പ്രഭാസ് ബാഹുബലിക്കായി വർഷങ്ങൾ മാറ്റി വച്ചത് ; അതിനൊരു കാരണമുണ്ട് !

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് സാഹോ . ഏറെ കാത്തിരിപ്പിനൊടുവിൽ സ്വാതന്ത്ര്യ ദിനത്തിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബാഹുബലി എന്ന രാജമൗലി ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾക്കായി വർഷങ്ങൾ നീക്കി വയ്‌ക്കേണ്ടി വന്നു പ്രഭാസിന്.

അഞ്ച് വര്‍ഷങ്ങള്‍ മാത്രമല്ല, കഠിന പരിശ്രമങ്ങളും പ്രഭാസ് ചിത്രത്തിന് വേണ്ടി നടത്തിയിരുന്നു. എസ് എസ് രാജമൗലി ചിത്രത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ ഇതൊരു വന്‍ ബജറ്റിലൊരുക്കുന്ന ചിത്രമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ സിനിമയിലൂടെ ലഭിയ്ക്കുന്ന പ്രശസ്തിയോ ഭീമമായ പ്രതിഫലമോ ഒന്നുമല്ല പ്രഭാസിനെ മോഹിപ്പിച്ചത്. അതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്.

പ്രഭാസ് ഒരു രാജാവിന്റെ വേഷം ധരിച്ച്‌ സ്‌ക്രീനില്‍ കാണണം എന്ന് നടന്റെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. എസ് എസ് രാജമൗലി ബാഹുബലിയെ കുറിച്ച്‌ പറഞ്ഞപ്പോള്‍ അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രം പ്രഭാസിന് ബോധിച്ചു. പക്ഷെ ആ വേഷത്തില്‍ മകന്‍ എത്തുന്നത് കാണാന്‍ അച്ഛന് കഴിഞ്ഞില്ല. അതിന് മുന്‍പ് 2010 ഫെബ്രുവരി 12 ന് അദ്ദേഹം മരണപ്പെട്ടു.

prabhas about bahubali role

Sruthi S :