ബിഗ്‌ ബോസ്സിലേയ്ക്ക് പോണ്‍ താരവും!!

ബിഗ്‌ ബോസ്സിലേയ്ക്ക് പോണ്‍ താരവും!!

പല ഭാഷകളിലായി വിജയം കൈവരിച്ചു മുന്നോട്ട് പോകുന്ന റിയാലിറ്റി ഷോയാണ് ബിഗ്ഗ് ബോസ്. ഇന്ത്യയിലും ഈ ഷോ വാൻ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാല്‍, സല്‍മാന്‍ ഖാന്‍, കമല്‍ഹാസന്‍ തുടങ്ങിയ വന്‍ താരങ്ങളാണ് മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളുടെ അവതാരകര്‍. സല്‍മാന്‍ അവതാരകനായി എത്തുന്ന ഹിന്ദിയില്‍ ബിഗ്‌ ബോസിന്റെ അടുത്ത പതിപ്പ് ആരംഭിക്കാൻ പോകുകയാണിപ്പോൾ.

ആരംഭിക്കണത്തിന് മുൻപ് തന്നെ വാര്‍ത്തകളില്‍ ഈ ഷോ നിറഞ്ഞു കഴിഞ്ഞു. കാരണം അടുത്ത പതിപ്പില്‍ വ്യത്യസ്ഥരായ പന്ത്രണ്ട് ജോഡികളാണ് ഷോയില്‍ എത്തുന്നത്. അതിലേയ്ക്ക് പ്രമുഖ പോണ്‍ താരം ഡെന്നി ഡിയും അദ്ദേഹത്തിന്‍റെ വിവാദ കാമുകി മഹിക ശര്‍മ്മയും പങ്കെടുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഒരാഴ്ച്ചത്തേക്ക് ഏകദേശം 95 ലക്ഷം രൂപയാണത്രെ ഇവർ പ്രതിഫലമായി വാങ്ങിക്കുന്നത്.

Porn star comes as a contestant of Bigg Boss

Abhishek G S :