ജീവിതം വീല്‍ ചെയറില്‍ തള്ളിനീക്കുമ്പോഴും ഈ കൊച്ചു മിടുക്കികള്‍ പ്രളയക കേരളത്തിന് കൈത്താങ്ങായി

ജീവിതം വീല്‍ ചെയറില്‍ തള്ളിനീക്കുമ്പോഴും ഈ കൊച്ചു മിടുക്കികള്‍ പ്രളയക കേരളത്തിന് കൈത്താങ്ങായി

ജീവിതം വീല്‍ ചെയറില്‍ തള്ളിനീക്കുമ്പോഴും ഈ കൊച്ചു മിടുക്കികള്‍ പ്രളയ കേരളത്തിന് കൈത്താങ്ങാകുകയാണ്… പ്രളയം മുക്കിയ കേരളത്തെ രാഷ്ട്രീയ-സാമൂഹ്യ-സിനിമാ മേഖലയിലുള്ള നിരവധി പ്രമുഖര്‍ ഹസ്തദാനവുമായി എത്തിയെങ്കിലും അവര്‍ക്കൊപ്പം സാധാരണക്കാരും അണിനിരന്നു.

പലരും തങ്ങളാല്‍ കഴിയുന്ന ചെറുതും വലുതുമായ സഹായങ്ങളുമായാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ വീല്‍ ചെയറില്‍ ജീവിതം തള്ളിനീക്കുന്ന രണ്ടു മിടുക്കികളും കേരളത്തിന് കൈത്താങ്ങാകുകയാണ്. പ്രളയക്കെടുതില്‍ സര്‍വ്വവും നഷ്ടപ്പെട്ട നിരവധി പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ തന്നെയാണ് താമസം. എന്നാല്‍ ഓണം അവധി കഴിഞ്ഞ് സ്‌കൂളുകള്‍ ആരംഭിച്ചതോടെ പ്രളയക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടമായവര്‍ക്ക് സഹായമാകുകയാണ് രണ്ടു കൊച്ചു മിടുക്കികള്‍.

കൊട്ടാരക്കര പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ കേരളത്തിലെമ്പാടും നൂറുകണക്കിന് മനുഷ്യ സ്‌നേഹികള്‍ പ്രളയബാധിത പ്രദേശങ്ങളിലെ കുഞ്ഞുങ്ങള്‍ക്കായി നോട്ട്‌സ് തയ്യാറാക്കുന്നുണ്ട്. അക്കൂട്ടത്തിലുണ്ടായിരുന്ന സാന്ദ്രയെയും പാത്തുവിനെയും (ഫാത്തിമ അല്‍സ) ആര്‍ക്കും അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല.


ബ്രിട്ടില്‍ ബോണ്‍ ഡിസീസ് (എല്ലുകള്‍ പൊടിയുന്ന രോഗം) എന്ന രോഗവുമായി ഇരുവരും ജീവിതം വീല്‍ ചെയറില്‍ തള്ളിനീക്കുകയാണ്. തിരുവല്ലക്കാരിയായ സാന്ദ്ര ആലപ്പുഴയില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയും കോഴിക്കോട്ടുകാരിയായ പാത്തു കോട്ടയത്ത് ഹോമിയോ വിദ്യാര്‍ത്ഥിനിയുമാണ്. ഇരുവരും അവരുടെ വേദനകള്‍ മാറ്റിവെച്ച് തങ്ങളുടെ അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും വേണ്ടി നോട്ടുകള്‍ തയ്യാറാക്കി കൊടുക്കുകയാണ്. ഈ കൊച്ചു മിടുക്കികളുടെ സത്പ്രവൃത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Physically challenged girls helping hands to Kerala flood

Farsana Jaleel :