ഉയരയിൽ പാർവതിയെ നായികയാക്കിയാൽ നീ തീർന്നു; വെളിപ്പെടുത്തലുമായി സംവിധായകൻ…

മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു ഉയരെ. എന്നാൽ ഇപ്പോൾ ഇതാ സിനിമയെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സംവിധായകൻ മനു അശോകൻ‍.ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ ഉയരെയുടെ പ്രദർശനത്തിനു ശേഷം മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു സംവിധായകൻ .ഉയരെയിൽ നായികയാക്കാൻ പാർവതിയെ തീരുമാനിച്ചതോടെയാണ് പ്രശ്ങ്ങൾക്ക് തുടക്കം കുറിച്ചത്. പാർവതിയെ നായികയാക്കിയാൽ നീ നീ തീർന്നടാ എന്നായിരുന്നു ഒരു സന്ദേശം. അങ്ങനെ തീരുകയാണെങ്കിൽ തീരട്ടെയെന്നു മറുപടിയും നൽകി. പാർവതി അല്ലാതെ മറ്റാരെയും എനിയ്ക്ക് കഥാപാത്രത്തിൽ സകൽപ്പിക്കാൻ കഴില്ലെന്നും സംവിധായകൻ പറഞ്ഞു. മികച്ച പ്രതികരണമാണ് ഉയരയ്ക്ക് ലഭിച്ചിരുന്നത്

മനു അശോകന്റെ ആദ്യ സംവിധാന ത്തിയിൽ ഒരുങ്ങിയ ചിത്രമായിരുന്നു ‘ഉയരെ’. പല്ലവി രവീന്ദ്രൻ എന്ന ആസിഡ് ആക്രമണത്തിനെ അതിജീവിച്ച പെൺകുട്ടിയുടെ കഥപറഞ്ഞ ചിത്രമാണ് മനു അശോകൻ സംവിധാനം ചെയ്ത ഉയരെ. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ പല്ലവിയായി എത്തിയത് പാർവതി തിരുവോത്തായിരുന്നു. പാർവതി ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു .ഗോവിന്ദ് എന്നുള്ള പേരുള്ള നെഗറ്റീവ് കഥാപാത്രമായി ഗംഭീര പ്രകടനമാണ് ആസിഫ് ഈ ചിത്രത്തിൽ നൽകിയത്.സ്ത്രീകളും പെൺകുട്ടികളും പുരുഷന്മാരും ആൺകുട്ടികളും അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ഒട്ടനവധി ഘടകങ്ങളാണ് ഉയരെ എന്ന ചിത്രത്തിൽ ഉണ്ടായിരുന്നത്

ഡോ.ബിജുവിന്റെ വെയിൽമരങ്ങൾ,നോൺ ഫീച്ചർ വിഭാഗത്തിൽ ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ, ആനന്ദ് ജ്യോതിയുടെ ബ്രസീലിയൻ ചിത്രം ഉമ: ലൈറ്റ് ഒാഫ് ഹിമാലയ എന്നിവ പ്രദർശിപ്പിച്ചു.

ബോബി-സഞ്ജയ് ടീം രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവായ പി വി ഗംഗാധരന്റെ മക്കൾ ആയ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ്.സിദ്ദിഖ്, അനാർക്കലി മരക്കാർ, പ്രേം പ്രകാശ്, പ്രതാപ് പോത്തൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.

Parvathy

Noora T Noora T :