പാര്‍വതിക്കെതിരെ ആരാധകരുടെ സൈബര്‍ ആക്രമണം ഇത്തവണ ഏറ്റില്ല; കൂടെ സൂപ്പര്‍ഹിറ്റ്!

പാര്‍വതിക്കെതിരെ ആരാധകരുടെ സൈബര്‍ ആക്രമണം ഇത്തവണ ഏറ്റില്ല; കൂടെ സൂപ്പര്‍ഹിറ്റ്!

പാര്‍വ്വതിയ്‌ക്കെതിരെ ആരാധകരുടെ സൈബര്‍ ആക്രമണം ഇത്തവണ ഏറ്റില്ല. പൃഥ്വിരാജ്-പാര്‍വ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷ്ണി ദിനകര്‍ ഒരുക്കിയ മൈ സ്റ്റോറിയുടെ പരാജയം അഞ്ജലി മേനോന്‍ ചിത്രത്തെ ബാധിച്ചില്ല.

കസബയിലെ മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ നിലാപാടിനെ വിമര്‍ശിച്ച പാര്‍വ്വതിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ തെറിവിളിയായിരുന്നു. പാര്‍വ്വതിയുടെ ചിത്രങ്ങള്‍ കൂവി തോല്‍പ്പിക്കുമെന്ന് മമ്മൂട്ടി ആരാധകര്‍ പ്രതിഞ്ജയും എടുത്തിരുന്നു. പാര്‍വ്വതി-കസബ വിവാദത്തിന് ശേഷം പുറത്തിറങ്ങിയ പാര്‍വ്വതിയുടെ ആദ്യ ചിത്രമായിരുന്നു മൈ സ്റ്റോറി. 18 കോടി മുതല്‍ മുടക്കിലെടുത്ത ചിത്രം വലിയ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു.

എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ ആരാധകരുടെ സൈബര്‍ ആക്രമണം കൂടെയില്‍ ഫലിച്ചില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് ഇപ്പോഴും തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ്. പൃഥ്വി, പാര്‍വ്വതി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൂടെ. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള നസ്രിയയുടെ തിരിച്ചു വരവ് കൂടിയാണ് കൂടെ. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. അഞ്ജലി മേനോന്‍ ചിത്രങ്ങളിലേതുപോലെ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യമാണ് ഈ ചിത്രത്തിന്റെയും പ്രമേയം. പൃഥ്വിയുടെ കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഒരു സഹോദരനായും കാമുകനായുമുള്ള ഒരു വ്യക്തിയുടെ ജീവിതഘട്ടങ്ങളാണ് ചിത്രം വരച്ചു കാട്ടുന്നത്.

പാര്‍വ്വതിയും നസ്രിയയുമാണ് നായികമാര്‍. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിയും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രം മഞ്ചാടിക്കുരുവിന് ശേഷം പൃഥ്വിയും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം നസ്രിയയും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രം എന്നിവയാണ് കൂടെയിലെ പ്രത്യേകതകള്‍. സംവിധായകന്‍ രഞ്ജിത്ത്, അതുല്‍ കുല്‍ക്കര്‍ണി, സിദ്ധാര്‍ത്ഥ് മേനോന്‍, റോഷന്‍ മാത്യു, വിജയരാഘവന്‍, മാലാ പാര്‍വ്വതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മ്മാണം. ടു കണ്ട്രീസിന് ശേഷം രജപുത്ര ഇന്റര്‍ നാഷണല്‍ ഒരുക്കുന്ന ചിത്രമാണിത്. പറവ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുക. എം.ജയചന്ദ്രനാണ് സംഗീതം. ബോളിവുഡില്‍ നിന്നും രഘു ദീക്ഷിതാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വായിക്കുവാന്‍-
അഞ്ജലിമേനോന്‍റെ ഹീറോയായി മോഹന്‍ലാല്‍ , 38വര്‍ഷത്തെ സിനിമാ സപര്യയില്‍ ചരിത്രം തിരുത്തിക്കുറിക്കാൻ മോഹൻലാൽ !

Parvathy movie Koode hits in theatres

Farsana Jaleel :