എന്റെ കുട്ടികളുടെ അച്ഛനാകാമോ? പാക് നടിയുടെപ്രണയാഭ്യർത്ഥനയ്ക്ക് ഉഗ്രൻ മറുപടി നൽകി ന്യൂസീലാൻഡ് താരം

വ്യത്യസ്തമായ രീതിയില്‍ പാക് താരം സെഹര്‍ ഷിന്‍വാരി ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്. ജിമ്മി താങ്കള്‍ക്ക് എന്റെ ഭാവി മക്കളുടെ അച്ഛനാകാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു നടി പ്രണയാഭ്യർത്ഥന നടത്തിയത് . ട്വിറ്ററിലൂടെയാണ് പാക് നടിയായ സെഹർ ഷിൻവാരി ജിമ്മി നീഷാമിനോട് പ്രണയാഭ്യർത്ഥന നടത്തിയത്.  കണ്ണിറുക്കുന്ന ഇമോജികളോടൊപ്പമുള്ള കുറിപ്പിട്ടാണ് ഷെഹറിന്റെ ട്വീറ്റ്. ലോസ് ആഞ്ചലസ് വിമാനത്താവളത്തിലൂടെയുള്ള തുടര്‍ച്ചയായ യാത്രയെക്കുറിച്ചുള്ള നീഷാമിന്റെ ട്വീറ്റിനുള്ള റിപ്ലൈയായിട്ടായിരുന്നു സെഹറിന്റെ പ്രണയാഭ്യര്‍ഥന.

പ്രണയാഭ്യർത്ഥന നടത്തി തൊട്ടുപിന്നാലെ തന്നെ നീഷാം മറുപടിയുമായെത്തുകയുണ്ടായി . ആ ഇമോജികള്‍ അനാവശ്യമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.നീഷാം കുറിച്ചു എന്നാൽ, ഈ മറുപടി കൊണ്ട് സത്യത്തില്‍ എന്താണ് ഉദ്ദേശിച്ചതെന്നാണ് ചിലര്‍ ട്വീറ്റിലൂടെ ചോദിച്ചത് . സെഹര്‍ നേരത്തെ ബെന്‍ സ്‌റ്റോക്‌സിന്റെ അടുത്തും ഇതേ നമ്പർ ഇറക്കിയിരുന്നുവെന്ന് മറ്റ് ചിലര്‍ കണ്ടുപിടിച്ചു. ക്രിക്കറ്റും സിനിമയും തമ്മിലുള്ള ബന്ധം പുതിയ കാര്യമല്ലാത്തതുകൊണ്ട് ഇരുവരുടെയും ഈ കളി കാര്യമാവുമോ എന്നൊരു ആശങ്കയും ചിലർക്ക് ഇല്ലാതില്ല.

pak actress- want jimmy neesham to be the father of her future kids

Noora T Noora T :