നെഞ്ചം തുടിക്കണതെന്താണ്, അത് പൊന്തിപ്പറക്കണ പന്താണ്.. ഓട്ടം സിനിമയിലെ ദേവഗായകൻ ജയചന്ദ്രന്റെ കുരുവിപ്പാട്ട് ഏറ്റെടുത്ത് ആരാധകർ !

ഓട്ടം സിനിമയിൽ ജയചന്ദ്രൻ പാടിയ ആരോമൽ പൂവാലി കുരുവീ വാക പൂമര കൊമ്പത്തെ കുരുവീ എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണം. അഞ്ചു വർഷങ്ങൾക്ക് മുൻപ് കേരളീയരുടെ മൂളിപ്പാട്ടായി മാറിയ ഓലേഞ്ഞാലിക്കുരുവി പോലെ ഹൃദയത്തിൽ താളം കെട്ടുന്നൊരു ഗാനം മലയാളികൾക്ക് സമ്മാനിച്ചതിൽ ദേവഗായകനോട് നന്ദി അറിയിക്കുകയാണ് ആരാധകർ. ഗാനം പ്രേഷകർക്കിടയിലേക്ക് വേണ്ട രീതിയിൽ എത്തുന്നില്ലെന്നും ഇത്ര മികച്ച ഗാനം തിരിച്ചറിയാൻ കഴിയാതെ പോകുന്നതിൽ സങ്കടമുണ്ടെന്നും ആരാധകർ പറയുന്നു.

നവാഗതനായ സാം സംവിധാനം ചെയ്യുന്ന ‘ഓട്ടം’ എന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ‘ആരോമല്‍ പൂവാലി കുരുവി…’ എന്നു തുടങ്ങുന്ന ഗാനം. പി. ജയചന്ദ്രനാണ് ഈ മനോഹര പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് 4 മ്യൂസിക്‌സ് ഈണം പകര്‍ന്നിരിക്കുന്നു. ഗായകന്‍ പി.ജയചന്ദ്രനാണ് ഓഡിയോ റിലീസ് ചെയ്തതും ഗായകന്‍ പി.ജയചന്ദ്രനാണ്.

കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ് ഓട്ടം. ലാല്‍ ജോസിന്റെ നായിക നായകന്‍ ഷോയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും, റോഷന്‍ ഉല്ലാസുമാണ് ചിത്രത്തിലെ നായകന്മാര്‍. രാജേഷ് കെ. നാരായണന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ വൈപ്പിന്‍ പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് നടക്കുന്നത്. ബ്ലെസി, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ അസോസിയേറ്റായിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, ശശാങ്കന്‍, രോഹിണി, രാജേഷ് വര്‍മ്മ, അല്‍ത്താഫ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീകുമാരന്‍ തമ്പി, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കിയും 4 മ്യൂസിക്‌സും സംഗീതം പകരുന്നു. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റര്‍ വിഷാല്‍ വി എസ്. ചിത്രം മാര്‍ച്ച് എട്ടിന് തിയേറ്ററുകളിലെത്തും.

ottam movie first song

HariPriya PB :