ഇന്നാണ് ആ 566-ാം ദിനം ! ഒന്നര വർഷത്തിന് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലെത്തുന്ന ഒരു യമണ്ടൻ പ്രേമകഥ ഇന്ന് മുതൽ തിയേറ്ററുകളിൽ !

നീണ്ട കാത്തിരിപ്പിനൊടുവിൽ ദുൽഖർ സൽമാൻ മലയാള സിനിമയിൽ തരംഗമാകാൻ ഒരുങ്ങുകയാണ് . ഒരു യമണ്ടൻ പ്രേമ കഥ തിയേറ്ററുകളിൽ എത്തി. ബിബിന്‍ ജോര്‍ജ് ,വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി.സി നൗഫലാണ്.

സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരും ചിത്രത്തില്‍ അണി നിരക്കും.

ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ഒരു യമണ്ടന്‍ പ്രേമകഥയാണ് ഏപ്രില്‍ 25 ന് തിയറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തിലെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ദുല്‍ഖറിന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

oru yamandan premakadha releasing today

Sruthi S :