കട്ടപ്പനയിലെ ഹൃതിക് റോഷനിൽ താരമായത് രതീഷ് എങ്കിൽ , യമണ്ടൻ പ്രേമകഥയിലെ താരം ചിത്രഗുപ്തനാണ് !

വിജയകരമായി പ്രദർശനം തുടരുകയാണ് ഒരു യമണ്ടൻ പ്രേമകഥ . തമാശയും കണ്ണീരുമൊക്കെ ചേർത്ത് ഒരുക്കിയ ചിത്രം ദുൽഖർ സൽമാന്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ചിത്രം കൂടിയാണ് .

കേട്ട് പഴകാത്ത തമാശകളാണ് ഒരു യമണ്ടൻ പ്രേമകഥയുടെ പ്രത്യേകത. ഹരീഷ് കണാരനും ധർമജനും സൗബിനും വിഷ്ണുവും സലിം കുമാറുമൊക്കെ മത്സരിച്ച് ചിരിപ്പിക്കുകയാണ് ആരാധകരെ.

വിഷ്ണു ഉണ്ണിക്കൃഷ്ണന്റെയും ബിബിന്റെയും മുൻ ചിത്രങ്ങൾ പോലെ തമാശക്കാണ് കൂടുതൽ പ്രാധാന്യം. ഇവരുടെ തന്നെ ചിത്രമായ കട്ടപ്പനയിലെ ഹൃതിക് റോഷനിലൂടെ താരമായതാണ് രതീഷ് . പിന്നീട് പഴം പൊരി കേരളത്തിൽ രതീഷ് എന്നാണ് അറിയപ്പെടുന്നത് .

ഇപ്പോൾ ഒരു യമണ്ടൻ പ്രേമകഥയിലൂടെ താരമാകുന്നത് പരിപ്പുവടയാണ് . ചിത്രഗുപ്തൻ എന്നാണ് പരിപ്പുവടക്ക് ചിത്രത്തിൽ ദുൽഖർ സൽമാൻ നൽകുന്ന വിശേഷണം .

ആന്റോ ജോസഫും സി.ആര്‍. സലീമും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ സംവിധാനം നവാഗതനായ ബി.സി. നൗഫലാണ്.  നാദിര്‍ഷയും ബിജിബാലും ചേര്‍ന്നൊരുക്കിയ പാട്ടുകളുടെ രചന ഹരിനാരായണന്‍, സന്തോഷ് വര്‍മ നിര്‍വഹിക്കുന്നു. അവധിക്കാലത്ത്  ചിരിച്ചാസ്വദിക്കാനായി തിയേറ്ററിലേക്കിറങ്ങുന്നവര്‍ക്ക് ഡി.ക്യു ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം. 

oru yamandan premakadha hit comedies

Sruthi S :