മമ്മൂട്ടിയുടെ മധുരരാജയ്‌ക്കൊപ്പം തീയേറ്ററുകൾ കീഴടക്കി ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥ!!!

സോളോ എന്ന ചിത്രം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷം ദുൽഖർ മലയാളത്തിലേക്ക് ഒരു യമണ്ടൻ പ്രേമകഥയിലൂടെ തിരിച്ചെത്തിയപ്പോൾ മലയാളികൾക്ക് ഏറെ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെയാണ് ചിത്രം തീയേറ്ററുകൾ കീഴടക്കി മുന്നേറുന്നത്. മമ്മൂട്ടിയുടെ മധുരരാജാ തീയേറ്ററുകളിൽ മിന്നിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥയും യമണ്ടൻ പ്രതികരണങ്ങളുമായി മുന്നേറുന്നത്.

ടെലിവിഷൻ ഷോകളുടെ അണിയറയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ബി സി നൗഫലാണ് ഒരു യമണ്ടൻ പ്രേമകഥയുടെ സംവിധായകൻ. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഇത് നിങ്ങള്‍ ഉദ്ധേശിച്ച കഥ തന്നെ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം കോമഡി എന്റര്‍ടെയിനറാണ്. ആദ്യമായാണ് ഒരു മുഴുനീള കോമഡി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്.

തീവണ്ടി ഫെയിം സംയുക്ത മേനോനാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്,ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍,ഹരീഷ് കണാരന്‍,അശോകന്‍,ലെന,എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ബി കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്.ജാസി ഗിഫ്റ്റ്,ബെന്നി ദയാല്‍,സുരാജ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു.മട്ടാഞ്ചേരിയും ഫോര്‍ട്ട്‌കൊച്ചിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ആന്റോ ജോസഫും സി ആര്‍ സലീമും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നല്ല അഭിപ്രായം സ്വന്തമാക്കിയതോടെ സിനിമ കാണാന്‍ ആളുകളുടെ തിരക്ക് കൂടിയിരിക്കുകയാണ്. ഇപ്പോഴിതാ ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് റെക്കോര്‍ഡ് ബുക്കിംഗ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.ദുല്‍ഖര്‍ വീണ്ടും മിന്നിച്ചു.ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് എല്ലായിടത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇത് ബോക്‌സോഫീസില്‍ വമ്ബന്‍ കളക്ഷന്‍ ലഭിക്കാനും കാരണമായി.കേരളത്തിലെ പ്രമുഖ സെന്ററുകളിലെല്ലാം ഇതേ അവസ്ഥയാണ്. ഇത് മാത്രമല്ല കുടുംബ പ്രേക്ഷകരുടെ പൂര്‍ണ പിന്തുണ ലഭിച്ചതോടെ മിക്കയിടങ്ങളിലും ആദ്യ ദിവസങ്ങളില്‍ ഹൗസ്ഫുള്‍ പ്രദര്‍ശനമായിരുന്നു. റിലീസിന് മുന്‍പ് ബുക്കിംഗിന് ലഭിച്ചതിനെക്കാള്‍ ജനപ്രീതിയോടെയാണ് യമണ്ടന്‍ പ്രേമകഥ ജൈത്രയാത്ര തുടരുന്നത്. ബോക്‌സോഫീസില്‍ ആദ്യ ദിനങ്ങളില്‍ അതിശയിപ്പിക്കുന്ന കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്.

oru yamandan premakadha collection

HariPriya PB :