മോഹൻലാലിൻറെ പ്രിയ നായിക .. കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ കാർത്തിക ! ഇന്നും ആ കറുത്ത വട്ട പൊട്ടിന് മാറ്റമൊന്നുമില്ല !

മലയാള സിനിമ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. സ്വാഭാവിക അഭിനയത്തിന്റെ പിടിയിലാണ് താരങ്ങൾ എല്ലാം. സിനിമയും കൂടുതൽ റിയലിസ്റ്റിക് ആയി. എന്നാൽ നായികമാർ കൂടുതൽ മെയ്ക്ക് അപ്പിന്റെ പിന്നാലെയാണെന്നു വേണം പറയാൻ. കൂടുതൽ മെയ്ക്ക് ആപ്പ് ആവശ്യമുള്ള കാലത്തും പഴയ കല നടിമാരിൽ ചിലർ സ്വാഭാവിക തനതു സൗന്ദര്യം കൊണ്ട് മനം കവർന്നിരുന്നു.

സുമലത , കാർത്തിക , മേനക , ശോഭന ഒക്കെ അത്തരത്തിൽ സ്വാഭാവിക സൗന്ദര്യം കാത്തു സൂക്ഷിച്ചവരാണ്. അതിൽ എടുത്തു പറയേണ്ടത് കാർത്തികയേ ആണ് . കാർത്തികയുടെ ഭംഗിയും അഭിനയവും ശാലീനതയുമൊക്കെ ഒരു കാലത്ത് യുവാക്കളുടെ ഹരം ആയിരുന്നു.

എന്നാൽ പുതുതലമുറക്കും പഴയ നടി കാർത്തികയോടുള്ള ആരാധനാ ചില സിനിമ ഗ്രൂപ്പുകളിലെ ചർച്ചകളിലാണ് വ്യകതമാകുക. കാർത്തികയുടെ ആ കറുത്ത പൊട്ടും കണ്ണുകളും മെലിഞ്ഞു നീണ്ട രൂപവുമൊക്കെ ഇന്നും ആരാധിക്കുന്നവരുണ്ട്, ചിലപ്പോൾ കാർത്തിക സിനിമയിൽ സജീവമായിരുന്നപ്പോൾ ജനിച്ചിട്ട് പോലുമില്ലാത്തവർ.

മോഹൻലാലിൻറെ ഏറ്റവും പ്രിയ ജോഡി ആയിരുന്നു കാർത്തിക. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വിസ്മയങ്ങളാണ് തീർത്തതും. വര്ഷങ്ങള്ക്കു ശേഷം കാർത്തികയുടെ ചിത്രങ്ങൾ വീണ്ടും ചർച്ച ആകുകയാണ്. ആ ഭംഗിക്ക് കോട്ടമൊന്നുമില്ല. അല്പം ഗൗരവം മുഖത്തുണ്ട് .. അന്നും ഇന്നും തീരെ മാറ്റമില്ലാത്തത് ആ വലിയ കറുത്ത വട്ട പൊട്ടാണ് . ഇന്നും ഹരമായി അവർ നില്കുന്നത് അവരുടെ കഥാപാത്രങ്ങളിലൂടെയും ശാലീനതയിലൂടെയും ആണ്.




Old actress karthika photos

Sruthi S :