ഇത് പ്രേതബാധയുള്ള വീടാണ് !! – നിത്യ മേനോനും ശബ്ദവും മാത്രം നിറഞ്ഞ പ്രാണയുടെ ഭയപ്പെടുത്തുന്ന ട്രെയ്‌ലർ എത്തി !!

ഇത് പ്രേതബാധയുള്ള വീടാണ് !! – നിത്യ മേനോനും ശബ്ദവും മാത്രം നിറഞ്ഞ പ്രാണയുടെ ഭയപ്പെടുത്തുന്ന ട്രെയ്‌ലർ എത്തി !!

നിത്യ മേനോൻ നായികയാകുന്ന ബഹുഭാഷാ ചിത്രം പ്രാണയുടെ ട്രെയ്‌ലർ എത്തി . വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മാത്രമാണ് അഭിനേതാവ്. പ്രേതബാധയുള്ള വീട്ടിൽ ഒരു പെൺകുട്ടി ഒറ്റക്ക് താമസിക്കുന്നതാണ് പ്രാണയുടെ ഇതിവൃത്തം. ശബ്ദമാണ് സിനിമയിൽ നായകൻ.

ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ചിത്രം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് . ലോക സിനിമയില്‍ തന്നെ സറൗണ്ട് സിങ്ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സറൗണ്ട് സിങ്ക് ഫോര്‍മാറ്റിലൂടെ ചിത്രത്തിന് ശബ്ദ ലേഖനം നടത്തുന്നത്. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം.

സുരേഷ് രാജ് ആണ് നിർമാതാവ് . പ്രശസ്ത ക്യാമറാമാന്‍ പി.സി. ശ്രീറാം ഒരിടവേളക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പ്രാണ. കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന്‍ കൈകാര്യം ചെയ്യുമ്പോള്‍ എഡിറ്റിങ് നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ള, കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റില്‍സ് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് വിന്‍സി രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ, പബ്ലിക് റിലേഷന്‌സ് മഞ്ജു ഗോപിനാഥ്. രതീഷ് വേഗയാണ് പ്രാണയുടെ ടൈറ്റില്‍ സോങ്ങ് ചെയ്തിരിക്കുന്നത്. നിത്യ മേനോനും ശില്‍പ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ജനുവരി 18ന് ചിത്രം റിലീസ് ചെയ്യും.

official trailer of prana movie

Sruthi S :