രജനിയുടെ 2.0യെ വരെ പിന്നിലാക്കി ഒടിയൻ കളി തുടങ്ങി !!

രജനിയുടെ 2.0യെ വരെ പിന്നിലാക്കി ഒടിയൻ കളി തുടങ്ങി !!

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


തെന്നിന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന രണ്ടു സിനിമകളാണ് സ്റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രം 2.0 യും മോഹൻലാൽ നായകനാകുന്ന ഒടിയനും. 2.0 നാനൂറ് കോടിയോളം രൂപ ബജറ്റിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയാണ്. ഒടിയൻ 50 കോടിയോളം രൂപ ബജറ്റിൽ ഒരുങ്ങുന്ന മലയാളത്തിലെ ഒരു വലിയ സിനിമയും. പക്ഷെ ഒടിയനു വേണ്ടി രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രത്തെ വരെ വെല്ലുന്ന കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഒരു പുതുമുഖ സംവിധായകൻ ആയിരുന്നിട്ട് പോലും ഈ ചിത്രത്തിന് വേണ്ടി ആളുകൾ ഇത്രയധികം കാത്തിരിക്കുന്നതിന് കാരണമെന്താകും. കൂടുതൽ ഒന്നും ചികയണ്ട. ഒരേ ഒരു കാരണമേയുള്ളൂ, മോഹൻലാൽ. മെട്രോമാറ്റിനി യൂട്യൂബ് സബ്സ്ക്രൈബേഴ്സിന് വേണ്ടി നടത്തിയ വോട്ടെടുപ്പിലാണ് 2.0 യെ പിന്തള്ളി ഒടിയൻ മുന്നിലെത്തിയിരിക്കുന്നത്.

നിങ്ങൾ ഒടിയനു വേണ്ടിയാണോ അതോ 2.0 ക്ക് വേണ്ടിയാണോ കാത്തിരിക്കുന്നത് എന്നായിരുന്നു ചോദ്യം. 22 ശതമാനം ആളുകൾ മാത്രമാണ് രജനികാന്തിന്റെ ശങ്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത്. ബാക്കി 78 ശതമാനം പേരും വോട്ട് ചെയ്‌തത്‌ മോഹൻലാലിൻറെ ഒടിയനു വേണ്ടി ആയിരുന്നു.

മോഹൻലാലിന് പുറമെ പ്രകാശ് രാജ്, മഞ്ജു വാരിയർ, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാത്രമല്ല പിന്നണിയിലും ഉള്ളത് വലിയ പേരുകൾ തന്നെയാണ്. സംവിധായകൻ പുതുമുഖമാണെങ്കിൽ പോലും ഇന്ത്യയിലെ ഒരു വലിയ പരസ്യ ചിത്ര സംവിധായകനായി പേരെടുത്ത ആളാണ്.

ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഷാജി കുമാറാണ്. വർഷങ്ങളുടെ പരിചയമുള്ള, ഒരുപാട് ഹിറ്റുകളുടെ ഭാഗമായ ഒരു ഛായാഗ്രാഹകനാണദ്ദേഹം. എഡിറ്റിംഗ് ജോൺ കുട്ടിയാണ്. ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്‌നാണ്. ഇനി 2.0 യിലാണെങ്കിൽ ശങ്കർ, രജനികാന്ത്, അക്ഷയ് കുമാർ, എ.ആർ റഹ്മാൻ, എമി ജാക്‌സൺ തുടങ്ങിയ വലിയ പേരുകൾ മാത്രമാണുള്ളത്.

എന്തായാലും പ്രേക്ഷകരുടെ മനസ്സ് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഇനി തിയ്യേറ്ററിൽ ആര് കുതിക്കും ആര് കിതക്കും എന്ന് നമുക്ക് കണ്ടറിയാം.

Odiyan beats Rajinikanth’s 2.0

Abhishek G S :