അതൊരു വ്യാജ പ്രചരണമാണ്… ഞാനത് കാര്യമാക്കുന്നില്ല – കട നിർത്തുന്നില്ലന്നു നൗഷാദ്

കേരളം പ്രളയത്തിൽ വലഞ്ഞപ്പോൾ ഏറ്റവുമധികം കേട്ട പേരിൽ ഒന്നാണ് നൗഷാദ് . തന്റെ കടയിലെ വസ്ത്രങ്ങൾ എല്ലാം പ്രളയ ബാധിതർക്ക് നൽകിയ നൗഷാദ് . പിന്നീട് ഫുട്പാത്തിൽ നിന്നും കടയിലേക്ക് കച്ചവടം മാറ്റിയ നൗഷാദ് കട നിറുത്തുകയാണെന്ന് വാർത്തകൾ വന്നിരുന്നു.

പ്രചരണങ്ങൾ വ്യാജമാണെന്ന് നൗഷാദ്. തൻ്റെ കട ഒരു ചെറിയ കടയാണ്, താനെന്തിന് അത് ഒഴിവാക്കണമെന്നും വ്യാജ വാര്‍ത്തകോളോടുള്ള പ്രതികരണമായി നൗഷാദ് ചോദിക്കുന്നു.

രണ്ടാഴ്ച മുമ്പാണ് കൊച്ചി ബ്രോഡ് വേയില്‍ ‘നൗഷാദിൻ്റെ കട’എന്ന പേരില്‍ പുതിയ കട തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. എറണാകുളം ജില്ലാകലക്ടര്‍ എസ് സുഹാസാണ് കടയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.

‘നൗഷാദ് ഭായ് തൻ്റെ പുതിയ കട അടച്ചുപൂട്ടുന്നു’എന്നാണ് സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണം. ‘മാധ്യമങ്ങളിലൂടെയും മറ്റും തന്നെ അറിഞ്ഞെത്തുന്ന മനുഷ്യര്‍ എൻ്റെ കട മാത്രം തേടി വരുന്നു. എന്നേക്കാള്‍ മുമ്പ് വലിയ കട നടത്തിയിരുന്ന അവസ്ഥ ഞാന്‍ കാരണം വളരെ മോശമായിക്കൊണ്ടിരിക്കുന്നു. അതെനിക്ക് സമാധാനം തരുന്നേയില്ല. എനിക്കിഷ്ടം ആ പഴയ ഫുട് പാത്ത് കച്ചവടം തന്നെ”. എന്നിങ്ങനെയുള്ള വിധത്തിലാണ് സോഷ്യല്‍ മീഡിയയില്‍ നൗഷാദിനെ പറ്റി ഇപ്പോൾ പ്രചരിക്കുന്ന വാര്‍ത്ത. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നൗഷാദ് രംഗത്തെത്തിയിരിക്കുന്നത്.

ഈ പ്രചരണം തീര്‍ത്തും വ്യാജമാണെന്നും ആളുകള്‍ അങ്ങനെയൊക്കെ പ്രചരിപ്പിച്ചാല്‍ നമ്മളിപ്പോൾ എന്ത് ചെയ്യാനാണെന്നും നൗഷാദ് മറുചോദ്യമായി ചോദിക്കുന്നു. കട തുടങ്ങിയിട്ടേ ഉള്ളു, വ്യാജ വാര്‍ത്ത അറിഞ്ഞിട്ട് ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. അതൊരു വ്യാജ പ്രചരണമാണ്… ഞാനത് കാര്യമാക്കുന്നില്ല. നൗഷാദ് പറഞ്ഞു. ‘കുറച്ച് പാവപ്പെട്ട മനുഷ്യന്മാര്‍ കോര്‍പ്പറേഷന്‍ ബസാറില്‍ പെട്ടിക്കട പോലെ വെച്ച് കച്ചവടം നടത്തുന്നുണ്ടായിരുന്നു. അതൊക്കെ കോര്‍പ്പറേഷന്‍ വന്ന് പൊളിച്ചു കൊണ്ടുപോയി. എൻ്റെ ജ്യേഷ്ഠൻ്റെ കടയും അവിടുന്ന് പൊളിച്ചു കൊണ്ടുപോയി. അതുകൊണ്ടു തന്നെ എൻ്റെ പ്രായമായ ജേഷ്ഠനു വേണ്ടി എടുത്തതാണ് ആ കട. അദ്ദേഹത്തിന് വരുമാനവുമാകുമല്ലോ. ആകെ നൂറ് സ്ക്വയര്‍ ഫീറ്റു മാത്രമുള്ള കടയാണത്. ഞാനത് എന്തു ഒഴിയാനാണ്’ നൗഷാദ് ചോദിക്കുന്നു.

noushad about fake news

Sruthi S :