വീണ്ടും സഖാവായി നിവിൻ പോളി ..

മലയാള സിനിമയുടെ സുവർണ വര്ഷമായിരിക്കും 2018. ഒട്ടേറെ ബിഗ് ബജറ്റ് സിനിമകളാണ് 2018ൽ വെയ്റ്റിംഗ് ആയി നില്കുന്നത്. മലയാളത്തിലെ തന്നെ മികച്ച പരീക്ഷണ ചിത്രങ്ങളാണ് വരാനിരിക്കുന്നത്.

എന്നാൽ വീണ്ടും സഖാവാനായി ഒരുങ്ങിയിരിക്കുകയാണ് നിവിൻ പോളി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും വിപ്ലവകാരിയായിരുന്ന സഖാവ് കൃഷ്ണപിള്ളയുടെ ജീവിതം സിനിമയാക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.

ലെനിൻ ബാലകൃഷ്ണൻ ചിത്രം സംവിധാനം ചെയ്യും. “ദൈവവും സഖാക്കളും” എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചരിത്ര കഥ പറയുന്നതുകൊണ്ട് തന്നെ വമ്പൻ ബജറ്റിൽ ഒരുക്കുവാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നാണ് വിവരം.

ചിത്രത്തിൽ കൃഷ്ണപിള്ളയായി എത്തുന്നത് ആരാണെന്ന ആകാംക്ഷയിലാണ് സിനിമാലോകം. മലയാളത്തിലെ ഒരു യുവതാരം കൃഷ്ണപിള്ളയെ അവതരിപ്പിക്കുമെന്ന് മാത്രമാണ് സംവിധായകൻ പറയുന്നത്.

എന്നാൽ, യുവതാരം നിവിൻ പോളിയായിരിക്കും ഈ വേഷത്തിൽ എത്തുകയെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ട്. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്ന സിനിമയിൽ സഖാവ് കൃഷ്ണനെ അവതരിപ്പിച്ച നിവിൻ പോളി ഏറെ ശ്രദ്ധ നേടിയിരുന്നു.

അതിനാൽ തന്നെ ഉറച്ച നിലപാടുകളുണ്ടായിരുന്ന നിവിൻ തന്നെയാവും പി.കൃഷ്ണപിള്ളയായും അഭ്രപാളിയിൽ എത്തുകയെന്നും കരുതപ്പെടുന്നു.റോഷൻ ആൻഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ തിരക്കുകളിലാണ് ഇപ്പോൾ നിവിൻ പോളി അതിന് ശേഷം മാത്രമേ ചിത്രത്തെ പറ്റിയുള്ള പ്രഖ്യപനവും മറ്റും ഉണ്ടാവുകയുള്ളൂ എന്നാണ് സൂചനകൾ.

Noora T Noora T :