നിത്യ മേനോന്റെ പുതിയ കൂട്ടുകാർ ആരൊക്കെ ??? ആരാധകർ വിഷമത്തിൽ..

മലയാളികളുടെ പ്രിയ നടിയാണ് നിത്യ മേനോൻ . സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളിലാണ് നിത്യ മേനോൻ കൂടുതലും വേഷമിടുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഒക്കെ നിത്യ സൂപ്പർഹിറ്റ് നായികയാണ്.

ഇപ്പോൾ നിത്യ മേനോൻ തന്റെ പുതിയ സുഹൃത്തുക്കളെ പരിചയപ്പെടുത്തുകയാണ് ഇൻസ്റാഗ്രാമിലൂടെ. ആന്ധ്രാ പ്രദേശിലെ ഓ ആൻഡ് ഓ അക്കാദമിയിലെ സുഹൃത്തിനെയാണ് നിത്യ മേനോൻ പരിചയപ്പെടുത്തുന്നത്.

അത്ര പെട്ടെന്ന് ആരോടും അടുക്കാത്ത പ്രകൃതക്കാരിയാണ് നിത്യ മേനോൻ . അതുകൊണ്ടു തന്നെ സിനിമയിൽ സൗഹൃദങ്ങൾ കുറവാണ്. ആത്മീയ കാര്യങ്ങളിലൊക്കെ നിത്യ വളരെ മുൻപിലാണ് .

മെഡിറ്റേഷൻ , ആത്മീയത , ദീക്ഷ , പ്രബോധോധയം തുടങ്ങിയ വിഷയങ്ങളാണ് ഓ ആൻഡ് ഓ അക്കാദമി കൈകാര്യം ചെയ്യുന്നത്. സിനിമ ഇടവേളയിൽ നിത്യ എത്തുന്നത് ഇവിടെയാണ്.

ചിത്രത്തിന് താഴെ ഒട്ടേറെ ആരാധകർ കമന്റും ചെയ്യുന്നുണ്ട്. നിത്യ മേനോനൊപ്പം ക്യാമ്പസിൽ ഉള്ളവരും ചിത്രങ്ങളിൽ കമന്റ്റ് ചെയ്യുന്നുണ്ട്.

nithya menon’s new friends

Sruthi S :